യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരുടെ പേര് പ്രഖ്യാപിച്ചു
|വിവരസാേങ്കതിക വിദ്യയിൽ ഡോക്ടറേറ്റുള്ള സുൽത്താൻ സെയ്ഫ് ആൽ നിയാദി, മിലിട്ടറി പൈലറ്റായ ഹസ്സ ആൽ മൻസൂറി എന്നിവരാണ് അടുത്ത വർഷം ബഹിരാകാശ യാത്ര നടത്തുക
യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരുടെ പേര് പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് ഇവരുടെ പേരുവിവരം വെളിപ്പെടുത്തിയത്
.
വിവരസാേങ്കതിക വിദ്യയിൽ ഡോക്ടറേറ്റുള്ള സുൽത്താൻ സെയ്ഫ് ആൽ നിയാദി, മിലിട്ടറി പൈലറ്റായ ഹസ്സ ആൽ മൻസൂറി എന്നിവരാണ് അടുത്ത വർഷം ബഹിരാകാശ യാത്ര നടത്തുക. ഇതിനുള്ള പരിശീലനത്തിനായി ഇവരെ റഷ്യയിലേക്ക് അയക്കും.
ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുക എന്നതു മാത്രമാണ് ബഹിരാകാശ മേഖലയിൽ ഇനി നമുക്കുള്ള പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്
തും ട്വിറ്റർ പോസ്റ്റിൽ അഭിപ്രായപ്പെട്ടു. നിവലിലെ അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്തി അനുയോജ്യമായ സാഹചര്യത്തിൽ അറേബ്യൻ ജനതക്ക് നിർണായകമായ പലതും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹിരാകാശത്തിന് അതിരുകളില്ലെന്നതു പോലെ രാജ്യത്തിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടാനുള്ള നമ്മുടെ അഭിലാഷങ്ങൾക്കും അതിരുകളില്ലെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു.
റഷ്യൻ ബഹിരാകാശ പദ്ധതിയുമായുള്ള കരാർ പ്രകാരം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് യു.എ.ഇ ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്നതിെൻറ ഭാഗമായാണ് ഇവരെ പരിശീലനത്തിന് അയക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസി 'റോസ്കോസ്മോസു'മായുള്ള കരാർ പ്രകാരം 2019 ഏപ്രിലിൽ ആദ്യ യു.എ.ഇ ബഹിരാകാശയാത്രികൻ അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്ക് തിരിക്കും.