UAE
ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഗാലറി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്തു
UAE

ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഗാലറി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്തു

Web Desk
|
7 Sep 2018 6:03 PM GMT

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഗാലറി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്തു. അബൂദബി സാംസ്കാരികവിനോദസഞ്ചാര വകുപ്പും ബ്രിട്ടീഷ് മ്യൂസിയവും സംയുക്തമായാണ് ഗാലറി ആരംഭിച്ചത്.

ലണ്ടനിൽ സായിദ് ഗാലറി തുറക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രി ശൈഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു.

സാംസ്കാരിക-വിജ്ഞാന വികസന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി, സഹമന്ത്രി സാകി നുസൈബ്, ഡി.സി.ടി അബൂദബി ചെയറമാൻ മുഹമ്മദ് ഖലീഫ ആൽ മുബാറക്, അണ്ടർ സെക്രട്ടറി സൈഫ് സഇൗദ് ഗോബാശ്, യു.കെയിലെ യു.എ.ഇ സ്ഥാനപതി സുലൈമാൻ ഹാമിദ് ആൽ മസ്റൂഇ, ബ്രിട്ടീഷ് മ്യൂസിയം ഡയറക്ടർ ഹാർട്വിഗ് ഫിഷർ, യു.എ.ഇയിലെ യു.കെ സ്ഥാനപതി പാട്രിക് മൂഡി, ബ്രിട്ടീഷ് മ്യൂസിയം ചെയർമാൻ റിച്ചാർഡ് ലാംബെർട്ട് തുടങ്ങിയവർ പെങ്കടുത്തു.

ഗാലറിയിലെ പ്രദർശനവസ്തുക്കളെ കുറിച്ച് ശൈഖ് അബ്ദുല്ല വിവരണം നൽകി. യു.എ.ഇ ഫെഡറേഷൻ സ്ഥാപിക്കുന്നതിൽ ശൈഖ് സായിദിന് അന്താരാഷ്ട്ര സമൂഹം നൽകുന്ന അംഗീകാരമാണ് ഗാലറിക്ക് അദ്ദേഹത്തിനെറ പേര് നൽകിയതിലൂടെ പ്രതിഫലിക്കുന്നതെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.

Related Tags :
Similar Posts