UAE
മയക്കുമരുന്നിനെതിരെ  പ്രത്യേക ബോധവത്​കരണ പരിപാടിയുമായി അബൂദബി പൊലിസ്
UAE

മയക്കുമരുന്നിനെതിരെ പ്രത്യേക ബോധവത്​കരണ പരിപാടിയുമായി അബൂദബി പൊലിസ്

Web Desk
|
20 Sep 2018 8:00 PM GMT

‘ജീവിതം ഏറെ വിലപ്പെട്ടത്​’ എന്ന ശീർഷകത്തിലാണ്​ മയക്കുമരുന്നിന്റെ വിപത്തുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അബൂദബി പൊലിസ്​ ബോധവത്​കരണം

മയക്കുമരുന്നിനെതിരെ വ്യാപക ബോധവത്കരണം ലക്ഷ്യമിട്ട്
അബൂദബി പൊലിസ് പദ്ധതി ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി 450 വിദ്യാർഥികൾക്കായി അബൂദബിയിൽ ബോധവത്കരണ പരിപാടി നടന്നു.

'ജീവിതം ഏറെ വിലപ്പെട്ടത്' എന്ന ശീർഷകത്തിലാണ്
മയക്കുമരുന്നിന്റെ വിപത്തുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അബൂദബി പൊലിസ്ബോധവത്കരണം. എമിറേറ്റ്സ് കൗൺസിൽ ഫോർ യൂത്ത്, യൂനിവേഴ്സിറ്റി ഒാഫ് അബൂദബി എന്നിവയും ഇതുമായി സഹകരിക്കുന്നുണ്ട്.

മയക്കുമരുന്നിന്റെ എല്ല വകഭേദങ്ങളും തിരിച്ചറിഞ്ഞ് അവക്കെതിരെ കൂട്ടായ ചെറുത്തു നിൽപ്പ് നടത്താൻ വിദ്യാർഥികൾക്ക്
വലിയ ഉത്തരവാദിത്തം തന്നെയുണ്ടെന്ന് അബൂദബി പൊലിസ്
മേധാവികൾ നിർദേശിച്ചു. ഡോ. റാശിദ് ബിൻ ലാഹിജ്
അൽ മൻസൂരി, ഡോ. ഹമദ് അബ്ദുല്ല അൽ ഗാഫ്
രി, ഡോ. ഹാത്തിം അലി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

തലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന്ഉപയോഗം എന്ന മാരക വ്യാധിക്കെതിരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് ലഫ്. കേണൽ മുഹമ്മദ് സഇൗദ് അൽ മൻസൂരി പറഞ്ഞു. ലോക വ്യാപകമാകമായി നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ നടപടികളിൽ യു.എ.ഇ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്
. മയക്കുമരുന്നു ശൃംഖലയെ ഇല്ലാതാക്കാൻ നിയമ സംവിധാനത്തിലൂടെ മാത്രം സാധിക്കില്ലെന്നും സാമൂഹിക അവബോധം ആവശ്യമാണെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.

Similar Posts