ഇത്തിഹാദ്-എമിറേറ്റ്സ് ലയന സാധ്യത തള്ളി കമ്പനികള്‍
|ഇരു കമ്പനികളും ലയിച്ച് ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി രൂപീകരിക്കുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പരസ്പരം സഹകരണം ശക്തമാക്കാന്‍ മാത്രമാണ് തീരുമാനമെന്നും അധികൃതര്‍ പറയുന്നു
അബൂദബിയുടെ 'ഇത്തിഹാദ്' എയര്‍വേസ് ദുബൈയുടെ വിമാന കമ്പപനിയായ 'എമിറേറ്റ്സ്' ഏറ്റെടുക്കുന്നു എന്ന വാര്‍ത്തകള്‍ ഇരു വിമാന കമ്പനികളും നിഷേധിച്ചു. ഒരു പ്രമുഖ ബിസിനസ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇത്തിഹാദ് ‘എമിറേറ്റ്സ്’ ഏറ്റെടുക്കുന്നുവെന്ന ബ്ലൂംബേര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്ന് എമിറേറ്റ്സ് മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി. കിംവദന്തികളോടും ഊഹങ്ങളോടും പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു ഇത്തിഹാദിന്റെ മറുപടി.
ഇത്തിഹാദ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി എന്നായിരുന്നു റിപ്പോര്‍ട്ട്. എമിറേറ്റ്സും ഇത്തിഹാദും തമ്മില്‍ ലയിച്ച് ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി രൂപീകരിക്കുന്നു എന്ന കിംവദന്തി നേരത്തേ സജീവമായിരുന്നു. എന്നാല്‍, ലയനം പോലും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പരസ്പരം സഹകരണം ശക്തമാക്കാന്‍ മാത്രമാണ് തീരുമാനമെന്നും അധികൃതര്‍ പറയുന്നു. ഏവിയേഷന്‍ സുരക്ഷാരംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കരാര്‍ ഒപ്പിട്ട് ഇതിന് തുടക്കം കുറിച്ചുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു.