UAE
റാസൽഖൈമയിലെ പൊതുമാപ്പ്‌ കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദർശനം നടത്തി
UAE

റാസൽഖൈമയിലെ പൊതുമാപ്പ്‌ കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദർശനം നടത്തി

Web Desk
|
20 Sep 2018 2:51 AM GMT

റാസൽഖൈമയിലെ പൊതുമാപ്പ്‌ കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ സന്ദർശനം നടത്തി. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താൻ അനധികൃതരായി രാജ്യത്തു തങ്ങുന്ന എല്ലാ ഇന്ത്യക്കാരും തയാറാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യം റാക്‌ ഐ ആർ സിയിലാണ്​ കോൺസുൽ ജനറൽ എത്തിയത്​. പ്രസിഡൻറ്​ ഡോ: നിഷാം നൂറൂദ്ദീൻ, സെക്ര. അഡ്വ നജ്മുദ്ദീൻ, റാസ്‌അൽഖൈമയിലെ വിവിധ സംഘടന പ്രധിനിധികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.

ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമായി 3500 ളം ഇന്ത്യക്കാരാണ്​ ഇതിനകം പൊതുമാപ്പ്​ ആനുകൂല്യം പ്രയോജനപ്പെടുത്താൻ രംഗത്തു വന്നത്​. ഇവരിൽ നല്ലൊരു പങ്കും രേഖകൾ ശരിപ്പെടുത്തി യു.എ.ഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നരാണെന്ന്​ കോൺസുൽ ജനറൽ പറഞ്ഞു.

പൊതുമാപ്പ്​ കേന്ദ്രത്തിൽ റാക്‌ ഇമിഗ്രഷൻ തലവൻ ഹമൂദ്‌ അൽ മാരി, ആരിഫ്‌ കറൂഅ,അഹ്മദ്‌ അൽ ഹദീയ എന്നിവർ ചേർന്നു കോൺസുൽ ജനറലിനെ സ്വീകരിച്ചു. പൊതുമാപ്പ്‌ കേന്ദ്രത്തി​െൻറ പ്രവർത്തനങ്ങളിൽ കോൺസുൽ ജനറൽ സംതൃപ്​തി രേഖപ്പെടുത്തി.

Related Tags :
Similar Posts