റാസൽഖൈമയിലെ പൊതുമാപ്പ് കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദർശനം നടത്തി
|റാസൽഖൈമയിലെ പൊതുമാപ്പ് കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ സന്ദർശനം നടത്തി. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താൻ അനധികൃതരായി രാജ്യത്തു തങ്ങുന്ന എല്ലാ ഇന്ത്യക്കാരും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യം റാക് ഐ ആർ സിയിലാണ് കോൺസുൽ ജനറൽ എത്തിയത്. പ്രസിഡൻറ് ഡോ: നിഷാം നൂറൂദ്ദീൻ, സെക്ര. അഡ്വ നജ്മുദ്ദീൻ, റാസ്അൽഖൈമയിലെ വിവിധ സംഘടന പ്രധിനിധികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമായി 3500 ളം ഇന്ത്യക്കാരാണ് ഇതിനകം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ രംഗത്തു വന്നത്. ഇവരിൽ നല്ലൊരു പങ്കും രേഖകൾ ശരിപ്പെടുത്തി യു.എ.ഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നരാണെന്ന് കോൺസുൽ ജനറൽ പറഞ്ഞു.
പൊതുമാപ്പ് കേന്ദ്രത്തിൽ റാക് ഇമിഗ്രഷൻ തലവൻ ഹമൂദ് അൽ മാരി, ആരിഫ് കറൂഅ,അഹ്മദ് അൽ ഹദീയ എന്നിവർ ചേർന്നു കോൺസുൽ ജനറലിനെ സ്വീകരിച്ചു. പൊതുമാപ്പ് കേന്ദ്രത്തിെൻറ പ്രവർത്തനങ്ങളിൽ കോൺസുൽ ജനറൽ സംതൃപ്തി രേഖപ്പെടുത്തി.