UAE
യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം
UAE

യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം

Web Desk
|
30 Sep 2018 5:49 PM GMT

6030 കോടി ദിർഹമിന്‍റെ സമീകൃത ബജറ്റാണ് 2019 സാമ്പത്തിക വർഷത്തേക്കായി അവതരിപ്പിച്ചത്

യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. ബജറ്റിന്റെ പകുതിയിലധികവും വിദ്യാഭ്യാസത്തിനും സാമൂഹിക വികസനത്തിനും വേണ്ടിയാണ് നീക്കി വെച്ചിരിക്കുന്നത്.

6030 കോടി ദിർഹമിന്‍റെ സമീകൃത ബജറ്റാണ് 2019 സാമ്പത്തിക വർഷത്തേക്കായി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

2019-2021 കാലയളവിലേക്ക് 18000 കോടി ദിർഹമിന്‍റെ ബജറ്റിനും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂന്‍റെ അധ്യക്ഷതയില്‍ മന്ത്രിസഭ അനുമതി നൽകി. സാമൂഹിക വികസന പരിപാടികൾക്ക് 2550 കോടി ദിർഹമാണ് നീക്കിവെച്ചത്. വിദ്യാഭ്യാസ മേഖലക്ക് 1025 കോടി ദിർഹം വകയിരുത്തി. ആരോഗ്യ മേഖലക്ക് 440 കോടി ദിർഹം അനുവദിച്ചു. ദേശീയ ബഹിരാകാശ മേഖലയിൽ നിക്ഷേപം, ഗവേഷണം, പങ്കാളിത്തം എന്നിവ വർധിപ്പിക്കുന്നതിനുള്ള ഫെഡറൽ നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

Similar Posts