തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേര്‍ക്ക് കൂടി നീതി ലഭിക്കണമെന്ന് നമ്പി നാരായണന്
|ഇന്ത്യയില്‍ നീതിക്കായുള്ള പോരാട്ടം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. നീണ്ട പോരാട്ടത്തിനൊടുവില്‍ വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി.
ഐ.എസ്.ആര്.ഒ ചാരവൃത്തി കേസില്‍ തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേര്‍ക്ക് കൂടി നീതി ലഭിക്കണമെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്. ദുബൈയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെങ്കിലും നീതി കിട്ടും വരെ പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നീതിക്കായുള്ള പോരാട്ടം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. നീണ്ട പോരാട്ടത്തിനൊടുവില്‍ വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. പക്ഷെ, തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേര്‍ക്കും ഇനിയും നീതി അകലെയാണ്. എ.പി.ജെ അബ്ദുല്‍ കലാമിനെ പോലെ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്ന കുട്ടികളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി.
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന നമ്പി ദി സയന്റിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പ്രകാശനം ചടങ്ങില്‍ നടന്നു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസും സന്നിഹിതനായിരുന്നു.