UAE
ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾക്ക് വിലക്കിട്ട് യു.എ.ഇ
UAE

ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾക്ക് വിലക്കിട്ട് യു.എ.ഇ

Web Desk
|
30 Oct 2018 6:35 PM GMT

പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് നിയമം പാസാക്കിയത്.

ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന്
കള്ളപ്പണ വിരുദ്ധ നിയമത്തിന് യു.എ.ഇ അംഗീകാരം നൽകി. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് നിയമം പാസാക്കിയത്.

കള്ളപ്പണത്തിനും ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനും എതിരെയുള്ള പോരാട്ടം വിപുലപ്പെടുത്തുകയെന്നതാണ്
നിയമത്തിന്‍റെ ലക്ഷ്യം. രാജ്യം അഭിലഷിക്കുന്ന നേട്ടങ്ങൾ കരസ്
ഥമാക്കുന്നതിനുള്ള നിയമ സ്ഥാപന ഘടനകളുടെ ഫലപ്രാപ്തി ഉയർത്തുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുമെന്ന് ദുബൈ ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. കള്ളപ്പണത്തിന്
എതിരെ പോരാടുന്നതിനും ഇതിനായുള്ള അതോറിറ്റികളുടെ പ്രയത്
നങ്ങളെ പിന്തുണക്കുന്നതിനും ശക്തമാക്കുന്നതിനും ആവശ്യമായ നിയമഘടന സ്ഥാപിക്കുക എന്നതും പുതിയ നിയമത്തിന്‍റെ ഭാഗമാണ്. ഭീകര പ്രവർത്തനങ്ങൾക്കും സംശയകരമായ സംഘടനകൾക്കും ധനസഹായം നൽകുന്നതിന്കൂടി എതിരായ നിയമം അന്താരാഷ്ട്ര ശിപാർശകളോടും ധാരണകളോടും കൂടിയാണ് യു.എ.ഇ നടപ്പാക്കുക.

1989ൽ രൂപവത്കരിച്ച ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക്ഫോഴ്സിന്‍റെ ആവശ്യങ്ങൾക്ക് അനുസൃതമായതാണ് കള്ളപ്പണവിരുദ്ധ നിയമം. കള്ളപ്പണ വിരുദ്ധ നിയമം ശക്തമാക്കുന്നത് അന്താരാഷ്ട്ര നിക്ഷേപകർക്കും വ്യാപാര പങ്കാളികൾക്കും വലിയ ആത്മവിശ്വാസം നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു..

Related Tags :
Similar Posts