UAE
യു.എ.ഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ പാസ്‍വേര്‍ഡ് ഉടന്‍ മാറ്റണം- ടെലികോം റെഗുലേറ്ററി അതോറിറ്റി
UAE

യു.എ.ഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ പാസ്‍വേര്‍ഡ് ഉടന്‍ മാറ്റണം- ടെലികോം റെഗുലേറ്ററി അതോറിറ്റി

Web Desk
|
17 Nov 2018 6:29 PM GMT

ഇന്‍സ്റ്റഗ്രമിന്റെ പാസ്‍വേര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

യു.എ.ഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ അവരുടെ പാസ്‍വേര്‍ഡ് ഉടന്‍ മാറ്റണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇന്‍സ്റ്റഗ്രമിന്റെ പാസ്‍വേര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

പാസ്‍വേര്‍ഡ് ചോരാനുള്ള സാധ്യത ഇന്‍സ്റ്റഗ്രാം തന്നെ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ഇത്തരം അറിയിപ്പ് ലഭിച്ചവര്‍ അവരുടെ മൊബൈല്‍ ഫോണിലെ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ഇതേ പാസ്‍വേര്‍ഡ് ഉപയോഗിക്കുന്ന മറ്റു സോഷ്യല്‍മീഡിയ ആപ്ലിക്കേഷനിലും പാസ്‍വേര്‍ഡ് മാറ്റുന്നതാണ് സുരക്ഷിതം.

വെബ്‍ബ്രൗസര്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രമിലെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ്‍വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ യൂ.ആര്‍.എല്‍ അഡ്രസിന്റെ ഭാഗത്ത് തെളിയുന്ന സാഹചര്യമുണ്ടായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പില്‍ പറയുന്നു. ഇത് തെറ്റായ കൈകളില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ പാസ്‍വേര്‍ഡ് മാറ്റി വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന് ടെലികോം അതോറിറ്റി നിര്‍ദേശിച്ചു.

Related Tags :
Similar Posts