![‘11ഡേയ്സ്’ യു.എ.ഇയില്‍ പ്രദര്‍ശനം ആരംഭിച്ചു ‘11ഡേയ്സ്’ യു.എ.ഇയില്‍ പ്രദര്‍ശനം ആരംഭിച്ചു](https://www.mediaoneonline.com/h-upload/old_images/1133472-maxresdefault.webp)
‘11ഡേയ്സ്’ യു.എ.ഇയില്‍ പ്രദര്‍ശനം ആരംഭിച്ചു
![](/images/authorplaceholder.jpg)
സായിദ് വർഷാചരണ ഭാഗമായി യു.എ.ഇയിൽ നിർമ്മിച്ച '11ഡേയ്സ്' എന്ന സിനിമയുടെ പ്രദർശനം ആരംഭിച്ചു. 85 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് കുവൈത്ത് നാഷനൽ മീഡിയ കൗൺസിൽ സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റിൽ പ്രത്യേക പുരസ്കാരവും ലഭിച്ചിരുന്നു.
![](https://www.mediaonetv.in/mediaone/2018-11/0a19e4f3-1d24-4e36-ab48-b466cb61c8d8/x26231622_1674487059264717_1952580429201446437_n_714x700_jpg_pagespeed_ic_fIv8oxHVxx.jpg)
യു.എ.ഇയിലെ ഒരു അറബ് കുടുംബനാഥന് സംഭവിക്കുന്ന ആപത്തും അതിനെ തരണം ചെയ്യാൻ വേണ്ടിയുള്ള 11 ദിവസം നീണ്ട കഠിനാധ്വാനവുമാണ് ചിത്രത്തിന്റെ പ്രമേയം. യു.എ.ഇ സ്വദേശികളുടെ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടി കൂടിയാണ് ചിത്രം. അബുദാബി, ദുബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രമുഖ നടൻ ഹബീബ് ഗുലും ആണ് ചിത്രത്തിലെ നായകൻ. യ അഹമ്മദ് അൽ ഹാഷിമി, യൂസഫ് അൽ ഹാഷിമി, മുഹമ്മദ് അൽ അൽവാദി, അലി ഇമ്രാൻ, ഒലിഗ്യ, ലിറ്റ, പിയാനോ, റിങ്കി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
റിസ്കിങ് എന്റർടെയ്‌ൻമെന്റ്, പോസ്റ്റ് മാസ്റ്റർ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന് വേണ്ടി നിരവധി പരസ്യ ചിത്രങ്ങൾ ഒരുക്കിയ സുധീർ കൊണ്ടേരിയാണ് 11ഡെയ്‌സിന്റെ സംവിധായകൻ. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ സഹകരണത്തോടെയാണ് ചിത്രനിർമാണം.