യമന്‍ യുദ്ധം അവസാനിപ്പിക്കല്‍; കിരീടാവകാശിയുമായി യു.എന്‍ ചര്‍ച്ച
|യമന്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ സൗദി കിരീടാവകാശിയുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. ജി ട്വന്റി ഉച്ചകോടിക്കെത്തിയപ്പോഴാണ് പ്രതികരണം. അടുത്തയാഴ്ച നടക്കുന്ന യമന്‍ സമാധാന യോഗത്തില്‍ എല്ലാ കക്ഷികളും എത്തുമെന്നാണ് പ്രതീക്ഷ.
യമനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള യോഗം അടുത്തയാഴ്ചയാണ് സ്വീഡനില്‍ നടക്കുക. ഇതിന് മുന്നോടിയായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിഷയത്തില്‍ യമന്‍, ഹൂതികള്‍, അറബ് സഖ്യസേന എന്നിവരുമായി യുഎന്‍ ദൂതന് മാര്ട്ടിന് ഗ്രിഫിത്ത് നടത്തുന്ന ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് ജി-ട്വന്റി ഉച്ചകോടി യമനില്‍ നടക്കുന്നത്. ഇവിടെ വെച്ച് യുഎസ് സെക്രട്ടറി ജനറലും കിരീടാവകാശയും തമ്മില്‍ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വീഡനില്‍ എല്ലാ കക്ഷികളും ഒന്നിച്ചിരിക്കുമെന്നാണ് സൂചന. എല്ലാ കക്ഷികളോടും ഇതിനഭ്യര്ഥിച്ചതായി യമനിലെ യുഎന്‍ പ്രതിനിധികളും പറഞ്ഞു.