ഡ്രോണ്‍ എന്ന് സംശയം; ദുബെെ വിമാനത്താവളം അടച്ചിട്ടു
|ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുണ്ടെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്ന് രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്
ദുബൈ വിമാനത്താവളത്തിന്റെ പരിസരത്ത് ആളില്ലാ വിമാനങ്ങള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 15 മിനിറ്റ് നേരം വിമാനത്താവളം അടച്ചിടുകയും ചെയ്തു. ഇന്ന് ഉച്ചക്കാണ് സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളം അടച്ചത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുണ്ടെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്ന് രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ഉച്ചക്ക് 12.36 മുതല്‍ 12.51 വരെ വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമേഖല അടച്ചിട്ടു. ഈ സമയം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന സിങ്കപ്പൂര്‍ വിമാനം ജബല്‍അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും ഡില്‍ഹിയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനം ഷാര്‍ജ വിമാനത്താവളത്തിലേക്കും വഴി തിരിച്ചുവിട്ടു.
സംശയങ്ങള്‍ ദുരീകരിച്ച് വൈകാതെ തന്നെ വിമാനത്താവളം സാധാരണനിലയിലേക്ക് മടങ്ങിയതായി എമിറേറ്റ്സ് അധികൃതര്‍ പറഞ്ഞു. വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു.