സര്‍ജറിക്കിടെ കരഞ്ഞു; യുവതിയില്‍ നിന്ന് 800 രൂപ ഈടാക്കി ആശുപത്രി
|ബില്ല് കണ്ട് ഞെട്ടിയ യുവതി തന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു
സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയ്ക്കിടെ കരഞ്ഞതിന് യുവതിയില്‍ നിന്ന് ആശുപത്രി 800 രൂപ ഈടാക്കി. അമേരിക്കന്‍ യുവതിയാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച ബില്ലിന്റെ ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്കുവച്ചത്.
ശരീരത്തിലെ കറുത്ത പാടുകള്‍ നീക്കം ചെയ്ത സര്‍ജറിക്കായി 223 ഡോളർ (16,556 രൂപ) ഈടാക്കിയതായി ബില്ലില്‍ കാണാം. ബ്രീഫ് ഇമോഷന് എന്ന ഇനത്തിലാണ് അധികമായി 816 രൂപ ( 11 അമേരിക്കന്‍ ഡോളര്‍) ബില്ലില്‍ ചേര്‍ത്തത്. ബില്ല് കണ്ട് ഞെട്ടിയ യുവതി തന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
Mole removal: $223
— Midge (@mxmclain) September 28, 2021
Crying: extra pic.twitter.com/4FpC3w0cXu
നിരവധി പേരാണ് ഇതിനോടകം ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആശുപത്രി ജീവനക്കാരെ പരിഹസിച്ചുകൊണ്ട് പലരും രംഗത്തെത്തി. 'കരയാൻ 2 ഡോളർ (148.55 രൂപ) കിഴിവോ?' എന്നാണ് ഒരാൾ ചോദിച്ചത്, "ആരോഗ്യ പരിപാലനത്തില്‍ വികാരങ്ങളും ഉള്‍പ്പെടുമോ? ", "ഓരോ തുള്ളി കണ്ണീരിനും അവര്‍ വിലയിട്ടോ"- ഇങ്ങനെ പോകുന്നു ട്വിറ്റർ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍.
അമേരിക്കയിലെ ആരോഗ്യ രംഗത്തെ സങ്കീർണതകളിലേക്കാണ് യുവതിയുടെ പോസ്റ്റ് വിരല്‍ ചൂണ്ടുന്നത്.