കോവിഡ് സ്ഥിരീകരിച്ചു; വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നതായി ശശി തരൂര്‍
|വാക്സിന്‍ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കും
കോണ്‍ഗ്രസ് നേതാവും എംപിയുമായശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നതായി ട്വിറ്ററിലൂടെ വ്യക്തമാക്കി. തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Folks should know that my sister has had two doses of the Pfizer vaccine in California and my mother & I took our second Covishield shot on April 8. So we have every reason to hope that though vaccines cannot prevent infection, they will moderate the impact of the #Covid virus. https://t.co/UPFZM0ICGU
— Shashi Tharoor (@ShashiTharoor) April 21, 2021
'സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ഏപ്രില്‍ എട്ടിന് എടുത്തിരുന്നു. അതിനാല്‍ തന്നെ കോവിഡ് വാക്സിനുകള്‍ക്ക് രോഗബാധയെ തടയാനികില്ലെന്ന് പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്സിന്‍ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കും'- തരൂര്‍ ട്വിറ്റില്‍ കുറിച്ചു.