എന്‍ആര്‍സി പുനഃപരിശോധനാ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് എഐയുഡിഎഫ്
|എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ ഹിതേഷ് ശര്‍മയുടെ നീക്കത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ മുഹമ്മദ് അമീനുല്‍ ഇസ്ലാം ആരോപിച്ചു.
ദേശീയ പൗരത്വപട്ടിക പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ്മക്കെതിരെ ആള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത്. ഹിതേഷ് ശര്‍മയുടെ നീക്കത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ മുഹമ്മദ് അമീനുല്‍ ഇസ്ലാം ആരോപിച്ചു.
അസമില്‍ 3.3 കോടി അപേക്ഷകരില്‍ 19.06 ലക്ഷം ആളുകള്‍ പൗരത്വപട്ടികയില്‍ നിന്ന് പുറത്തായിരുന്നു. മതിയായ രേഖകളില്ലെന്ന് പറഞ്ഞാണ് ഇവരെ പുറംതള്ളിയത്. പരത്വപട്ടിക വിശദമായി വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിതേഷ് ശര്‍മ കോടതിയെ സമീപിച്ചത്.
കേന്ദസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഇതേവിഷയത്തില്‍ നല്കിയ റിവ്യൂ ഹര്‍ജികള്‍ 2019ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ മറികടന്ന് ഒരു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ കോടതിയെ സമീപിക്കാനാവുമെന്ന് അമീനുല്‍ ഇസ്ലാം ചോദിച്ചു.
നിലവില്‍ പുറത്തിറക്കിയ പൗരത്വപട്ടിക താല്‍ക്കാലികമാണെന്നാണ് ഹിതേഷ് ശര്‍മ പറയുന്നത്. എന്നാല്‍ സുപ്രീംകോടതിയും രജിസ്ട്രാര്‍ ജനറലും പറഞ്ഞത് 2019ല്‍ പുറത്തിറക്കിയ പൗരത്വപട്ടിക അന്തിമമാണെന്നാണ്. ഇതിന് മറികടന്ന് അഭിപ്രായം പറയാന്‍ ഹിതേഷ് ശര്‍മക്ക് എന്താണ് അധികാരമെന്നും അമീനുല്‍ ഇസ്ലാം ചോദിച്ചു.