Latest News
സ്‌കൂള്‍ തുറക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരും
Latest News

സ്‌കൂള്‍ തുറക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരും

Web Desk
|
28 Sep 2021 5:02 PM GMT

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും. സ്‌കൂള്‍ ബസ്സുകളുടെ അറ്റക്കുറ്റപ്പണി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസ്സുകളുടെ റോഡ് ടാക്‌സ് ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലില്‍ വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പുറത്തിറക്കും. ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍, ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളിലധികം ഇരുത്തില്ല. ഉച്ചഭക്ഷണം സ്‌കൂളില്‍ ഉണ്ടാവില്ല തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. ഓരോ സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം നോക്കി ബാച്ച് തിരിക്കണം. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.

Related Tags :
Similar Posts