ഇസ്രായേല്‍ ആക്രമണം മാനവികതക്കെതിരായ കുറ്റകൃത്യം: തുര്‍ക്കി
|ഫലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. എങ്കില്‍ മാത്രമോ ശാശ്വത സമാധാനം സാധ്യമാവൂ എന്ന് തുര്‍ക്കി.
ഗാസയിലും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുമ്പോഴാണ് തുര്‍ക്കി വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീനിലെ സാധാരണ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണം. ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് മനുഷ്യാവകാശ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കവുസോഗ്ലു പറഞ്ഞു.
നിലവില്‍ ഫലസ്തീനില്‍ കാണുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് കാരണം അല്‍ അഖ്‌സ പള്ളിയിലും ശൈഖ് ജറാഹ് മേഖലയിലും ഇസ്രായേല്‍ നടത്തിയ പ്രകോപനമാണ്. ഇത് ആസൂത്രിതമായ വംശീയവും മതപരവും സാംസ്‌കാരികവുമായ തുടച്ചുനീക്കലാണെന്നും കവുസോഗ്ലു പറഞ്ഞു.
11 ദിവസം നീണ്ടു നിന്ന ഇസ്രായേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോഓപ്പറേഷന്‍ (ഒ.ഐ.സി) ആവശ്യപ്പെട്ടു.