Latest News
തനിക്കെതിരെ പ്രചാരണം നടത്തുന്നത് രാജ്യവിരുദ്ധ ശക്തികളെന്ന് ബാബാ രാംദേവ്
Latest News

തനിക്കെതിരെ പ്രചാരണം നടത്തുന്നത് രാജ്യവിരുദ്ധ ശക്തികളെന്ന് ബാബാ രാംദേവ്

Web Desk
|
30 May 2021 3:44 PM GMT

അലോപ്പൊതി രോഗങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ആയുര്‍വേദം പൂര്‍ണമായും രോഗം സുഖപ്പെടുത്തുന്നു.

അലോപ്പൊതി ചികിത്സയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്ന് ബാബാ രാംദേവ്. സി.എന്‍.എന്‍ ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഐ.എം.എക്കെതിരെ രാജ്യവിരുദ്ധരെന്ന ആരോപണമുന്നയിച്ചത്.

ശസ്ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിത്സക്കും മാത്രമാണ് അലോപ്പൊതി ഫലപ്രദമായിട്ടുള്ളത്. ബ്ലഡ് പ്രഷര്‍, ടെന്‍ഷന്‍, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ജനങ്ങള്‍ ആയുര്‍വേദ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും രാംദേവ് പറഞ്ഞു.

അലോപ്പൊതി രോഗങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ആയുര്‍വേദം പൂര്‍ണമായും രോഗം സുഖപ്പെടുത്തുന്നു. ആയുര്‍വേദ ഡോക്ടര്‍മാരോട് വിവേചനം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അലോപ്പൊതി ചികിത്സയെ വിമര്‍ശിച്ച ബാബാ രാംദേവിനെതിരെ ഐ.എം.എ രംഗത്ത് വന്നിരുന്നു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഐ.എം.എ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

Related Tags :
Similar Posts