Latest News
ബംഗാള്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണം: ശിവസേന
Latest News

ബംഗാള്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണം: ശിവസേന

Web Desk
|
19 May 2021 9:11 AM GMT

പാര്‍ട്ടി മുഖപത്രമായ സാംന എഡിറ്റോറിയലിലാണ് സേന ബിജെപി അനുകൂല രാഷ്ട്രീയം കളിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ബംഗാളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ജഗ്ദീപ് ധാക്കറെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംന എഡിറ്റോറിയലിലാണ് സേന ബിജെപി അനുകൂല രാഷ്ട്രീയം കളിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ബംഗാളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണറെ അടിയന്തരമായി തിരിച്ചുവിളിക്കണം-എഡിറ്റോറിയല്‍ പറയുന്നു.

നാരദ സ്റ്റിങ് ഓപ്പറേഷന്റെ പേരില്‍ നാല് തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും ശിവസേന ആരോപിച്ചു. ഒളിക്യാമറയില്‍ കുടുങ്ങിയ മറ്റുരണ്ടുപേരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്? അവരിപ്പോള്‍ ബിജെപിയുടെ കൂടെ ആയതുകൊണ്ടാണോ? ബിജെപിയില്‍ ചേര്‍ന്ന് മമത ബാനര്‍ജിക്കെതിരെ മത്സരിച്ചാല്‍ അവര്‍ വിശുദ്ധരാവുമോ എന്നും എഡിറ്റോറിയില്‍ ചോദിക്കുന്നു.

Similar Posts