ഭരണകൂട ഭീകരതയും തീവ്രവാദവും ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിന് കാരണമാകുന്നു ;യു.എന്നില്‍ ഇന്ത്യ
|പൊതുസഭയില്‍ ഗാന്ധിയെ ഓര്‍മിപ്പിച്ച് ടി.എസ് തിരുമൂര്‍ത്തി
ഭരണകൂട ഭീകരതയും തീവ്രവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ക്ക് വഴിവക്കുമെന്ന് യു.എന്‍ പൊതുഭയില്‍ ഇന്ത്യ. ഒരു വിധേനയും തീവ്രവാദത്തെ ന്യായീകരിക്കപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടു. യു.എന്‍ പൊതു സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
ഭരണകൂട ഭീകരതയും തീവ്രവാദവും സമൂഹത്തിനിടയില്‍ അനൈക്യങ്ങള്‍ക്ക് വഴി വക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. ഒരു വിധേനയും തീവ്രവാദം ന്യായീകരിക്കപ്പെടു്ന്നില്ല എന്ന് ഉറപ്പാക്കാന്‍ യു.എന്നിനോട് ഇന്ത്യ ആവശ്യപ്പെടുന്നു'. 'ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.
'വംശീയ മുന്‍വിധികള്‍ക്കും വിവേചനങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ പ്രതിവിധി ജനാധിപത്യത്തിന്റേയും ബഹുസ്വരതയുടേയും മൂല്യങ്ങള്‍ വളര്‍ത്തുക എന്നതാണ്. ഒപ്പം വൈവിധ്യങ്ങളെ തിരിച്ചറിയാനുള്ള മനസ്സും സഹിഷ്ണുതയും ഉണ്ടാവണം'. അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയടക്കം പല മഹാരഥന്മാരും വംശീയ വിവേചനങ്ങള്‍ നേരിട്ടുണ്ട് എന്നും കൊളോണിയലിസ്റ്റുകള്‍ നട്ടു വളര്‍ത്തിയ വംശീയ ബോധങ്ങളെ ഗാന്ധി സത്യം കൊണ്ടും അഹിംസ കൊണ്ടുമാണ് നേരിട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.