Latest News
പേടിക്കേണ്ട, ഞാൻ വരും: രാഷ്ട്രീയത്തിലേക്ക് തിരിക്കെ എത്തുമെന്ന സൂചന നൽകി ശശികല
Latest News

'പേടിക്കേണ്ട, ഞാൻ വരും': രാഷ്ട്രീയത്തിലേക്ക് തിരിക്കെ എത്തുമെന്ന സൂചന നൽകി ശശികല

Web Desk
|
30 May 2021 4:58 AM GMT

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല.

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല. കോവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ എ.ഐ.എ.ഡി.എംകെയെ നേരെയാക്കാനെത്തുമെന്നാണ് ശശികല പറയുന്നത്. എ.ഐ.എ.ഡി.എംകെ പാർട്ടി പ്രവർത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശശികലയുടെ ഈ ശബ്ദ സന്ദേശം ഇപ്പോൾ സമൂഹാമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'വിഷമിക്കേണ്ട, തീർച്ചയായും പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശരിയാക്കും. എല്ലാവരും ധൈര്യമായിരിക്കുക. കോവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാൽ ഞാൻ വരും' എന്നാണ് ശശികല പറയുന്നത്. അണ്ണാ ഡിഎംകെയിൽ ഇപിഎസ് -ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം.

അനധികൃസ സ്വത്ത്‌സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരി എട്ടിനാണ് ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മാർച്ച് 3 ന് ശശികല പ്രഖ്യാപിക്കുകയായിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപാണ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നൽകിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ തന്നെ പാര്‍ട്ടിയില്‍ ഇപിഎസ്- ഒപിഎസ് നേതൃത്വത്തിന്‍റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയരുന്നുണ്ട്.

Similar Posts