Kerala
rain keralarain kerala,monsoon in kerala,red or orange alert,കേരളത്തില്‍ വ്യാപക മഴ,മഴകനക്കും,റെഡ് അലര്‍ട്ടില്ല,latest malayalam news
Kerala

കേരളത്തില്‍ വ്യാപക മഴ തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk
|
26 July 2023 12:47 AM GMT

ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ വ്യാപകമായി ലഭിക്കാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.

രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ന് മഴ കനക്കും. ശക്തമായ മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

Related Tags :
Similar Posts