'ബൈഡന് അനസ്തേഷ്യ നൽകി'; യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച് കമല ഹാരിസ്: ചരിത്രം
|അധികാരത്തിൽ ഇരുന്നത് കുറച്ചു സമയമാണെങ്കിലും പുതുചരിത്രമാണ് കമല ഹാരിസ് കുറിച്ചത്
യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അധികാരത്തിൽ ഇരുന്നത് കുറച്ചു സമയമാണെങ്കിലും പുതുചരിത്രമാണ് കമല ഹാരിസ് കുറിച്ചത്.
യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35 ആയപ്പോൾ ബൈഡൻ തിരികെ പദവിയിൽ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രഡിഡന്റായ ജോ ബൈഡനെ പതിവ് കൊളോണോസ്കോപി പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനായി അനസ്തേഷ്യ നൽകുന്നതിനാലാണ് താൽകാലികമായി അധികാരം കൈമാറിയത്. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു.
Kamala Harris becomes first woman US President The White House announced that Kamala Harris had been handed the presidency for an hour and 25 minutes after President Joe Biden was admitted to hospital for a medical examination. Although she has been in power for some time, Kamala Harris has written a new history.