1100 പോർഷേ, 189 ബെൻറ്ലി... ആഡംബര കാറുകൾ കയറ്റിയ കാർഗോ കപ്പൽ തീപിടിച്ച് നടുക്കടലിൽ ഒഴുകിനടക്കുന്നു
|യാത്രാമധ്യേ തീപിടിച്ചതോടെ 22 ജീവനക്കാരും കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു
ആയിരക്കണക്കിന് ആഡംബര കാറുകൾ കയറ്റിയ കാർഗോ കപ്പൽ തീപിടിച്ച് മധ്യഅറ്റ്ലാൻറിക് കടലിൽ ഒഴുകിനടക്കുന്നു. 1100 പോർഷേ, 189 ബെൻറ്ലി, ഓഡി, ലംബോർഗിനി എന്നിവയടക്കം നിരവധി കാറുകൾ കയറ്റിയ 'ഫെസിലിറ്റി ഐസ്' എന്ന കപ്പലാണ് തീപിടിച്ച് നടുക്കടലിൽ കുടുങ്ങിയിരിക്കുന്നത്. നാലായിരം കാറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പൽ ജർമ്മനിയിൽനിന്ന് യുഎസ്സിലേക്ക് പുറപ്പെട്ടതാണ്. യാത്രാമധ്യേ തീപിടിച്ചതോടെ 22 ജീവനക്കാരും കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇവർക്കാർക്കും പരിക്കുകളില്ല.
1,100 Porsches, 189 Bentleys & other luxury cars on cargo ship on fire out at sea off Portugal https://t.co/G6ftB2ylFT pic.twitter.com/H2R3r879Q1
— Mothership.sg (@MothershipSG) February 18, 2022
തീപിടിക്കുമ്പോൾ കപ്പൽ പോർച്ചുഗീസിലെ അസോർസിൽനിന്ന് തെക്കുപടിഞ്ഞാറായി 90 നോട്ടിക്കൽ മൈൽ അകലെയായിരുന്നുവെന്നാണ് പോർച്ചുഗീസ് നേവി നൽകുന്ന വിവരം. തീ അണയ്ക്കാനായിട്ടില്ലെങ്കിലും കപ്പൽ കെട്ടിവലിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഉടമസ്ഥർ. പനാമയിൽ രജിസ്റ്റർ ചെയ്ത കപ്പൽ ജാപ്പനീസ് ഷിപ്പിങ് ലൈനായ മിത്സുയി ഒ.എസ്.കെ ലൈൻസാണ് ഓടിക്കുന്നത്.
Cargo ship Felicity Ace, packed with Porsches and Volkswagens, is on fire and adrift in the Atlantic Ocean.
— Sk Boz, PhD 💙 (@skbozphd) February 18, 2022
"Journalist and tv host Matt Farah, who said he had a 2022 Porsche Boxster Spyder awaiting delivery, is disappointed about the status of his vehicle." = CNN pic.twitter.com/dCFNimoCg8
കപ്പലിൽ തങ്ങളുടെ വാഹനങ്ങളുണ്ടായിരുന്നതായും അവ യുഎസ്സിലേക്കുള്ളതായിരുന്നുവെന്നും വോക്സ്വാഗൻ സ്ഥിരീകരിച്ചു. കപ്പലിലെ കാറുകളുടെ വിവരം അറിയാമെന്നും കപ്പൽ ജീവനക്കാരെ രക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്നും പോർഷേ കാർസ് അധികൃതർ പറഞ്ഞു. ഷിപ്പിങ് കമ്പനിയുമായി സംസാരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
1100 Porsche, 189 Bentley ... A cargo ship carrying thousands of luxury cars caught fire and sank in the mid-Atlantic Ocean.