World
പാകിസ്താനിൽ പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു
World

പാകിസ്താനിൽ പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു

Web Desk
|
30 Aug 2022 10:36 AM GMT

പ്രളയബാധിത മേഖലയിലുള്ളവരെ റിലീഫ് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

സിന്ധ്: പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് പാകിസ്താനിൽ 13 പേർ മരിച്ചു. സിന്ധു നദിയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലെ ബിലാവൽപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

പ്രളയബാധിത മേഖലയിലുള്ളവരെ റിലീഫ് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴ മൂലം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് പാകിസ്താൻ നേരിടുന്നത്.

പ്രളയവും മണ്ണിടിച്ചിലും മൂലം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്. 66 ജില്ലകളെ ഇതിനകം പാക് സർക്കാർ പ്രളയബാധിത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ പ്രളയം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് യു.എൻ ദുരിതാശ്വാസ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്.

Related Tags :
Similar Posts