World
കനത്ത മൂടൽമഞ്ഞ്, വാഹനങ്ങൾ പരസ്പരം കണ്ടില്ല; ചൈനയില്‍ 17പേർ അപകടത്തിൽ പെട്ട് മരിച്ചു
World

കനത്ത മൂടൽമഞ്ഞ്, വാഹനങ്ങൾ പരസ്പരം കണ്ടില്ല; ചൈനയില്‍ 17പേർ അപകടത്തിൽ പെട്ട് മരിച്ചു

Web Desk
|
8 Jan 2023 3:27 AM GMT

പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം

കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ 17 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞ് കാരണം വാഹനങ്ങൾ പരസ്പരം കാണാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കാൽനടയാത്രക്കാർ റോഡിൽ നിന്ന് കൃത്യമായ അകലം പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

കർശനമായ സുരക്ഷാ നിയന്ത്രണങ്ങളുടെ അഭാവം മൂലം ചൈനയിൽ റോഡപകടങ്ങൾ സാധാരണമാണ്. കഴിഞ്ഞ മാസം മൂടൽ മഞ്ഞ് കാരണം വാഹനമിടിച്ച് ഒരാൾ മരിച്ചിരുന്നു. സെപ്തംബറിലും ഒരു ബസ് മറിഞ്ഞതിനെ തുടർന്ന് 27 യാത്രക്കാർ മരിച്ചിരുന്നു.

Related Tags :
Similar Posts