World
ചെങ്കടലിൽ സ്രാവിന്റെ ആക്രമണം: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
World

ചെങ്കടലിൽ സ്രാവിന്റെ ആക്രമണം: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

Web Desk
|
4 July 2022 5:39 AM GMT

ആസ്‌ട്രേലിയ, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്ത് മന്ത്രാലയം

കെയ്റോ: ചെങ്കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആസ്‌ട്രേലിയൻ സ്വദേശിനിയും റൊമാനിയൻ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്ത് പരിസ്ഥിതി മന്ത്രാലയവും വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിദേശ മന്ത്രാലയങ്ങളും അറിയിച്ചു.

ചെങ്കടലിലെ ഹുർഗദയ്ക്ക് തെക്ക് സഹൽ ഹഷീഷ് പ്രദേശത്ത് നീന്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ സ്രാവ് ആക്രമിച്ചതെന്ന് ഈജിപ്ഷ്യൻ മന്ത്രാലയം ഞായറാഴ്ച ഫേസ്ബുക്കിൽ അറിയിച്ചു.

ഈജിപ്തിൽ അവധി ആഘോഷിക്കാനെത്തിയ 68 കാരി ടൈറോൾ സ്വദേശിനായാണെന്ന് ആസ്ട്രിയൻ വാർത്താ ഏജൻസി എപിഎ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.വെള്ളിയാഴ്ച സ്രാവിന്റെ ആക്രമണത്തിൽ ആസ്ട്രേലിയന്‍ വിനോദസഞ്ചാരിയുടെ ഇടത് കൈ വേർപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ എല്ലാ ബീച്ചുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ചെങ്കടൽ ഗവർണർ അമർ ഹനാഫി ഉത്തരവിട്ടിരുന്നു.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ചെങ്കടൽ. ഇവിടെ സ്രാവുകൾ സാധാരണമാണ്. എന്നാൽ എന്നാൽ അംഗീകൃത പരിധിക്കുള്ളിൽ നീന്തുന്ന ആളുകളെ അപൂർവമായി മാത്രമാണ് ആക്രമിക്കാറുള്ളത്. 2018ൽ ചെക്ക് വിനോദസഞ്ചാരിയെ ചെങ്കടൽ കടൽത്തീരത്ത് സ്രാവ് കൊന്നു. സമാനമായ ആക്രമണത്തിൽ 2015ൽ ഒരു ജർമൻ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടിരുന്നു.

Similar Posts