World
തോക്കില്‍ പുതിയ നയവുമായി ഫേസ്‍ബുക്ക്
World

തോക്കില്‍ പുതിയ നയവുമായി ഫേസ്‍ബുക്ക്

Web Desk
|
19 Jun 2018 5:16 AM GMT

തോക്കുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഇനി കുട്ടികളുടെ ഫേസ്‍ബുക്ക് അക്കൌണ്ടുകളിലൂടെ കാണാനാകില്ല. അത്തരം പരസ്യങ്ങള്‍ കുട്ടികള്‍ കാണേണ്ടെന്നാണ് ഫേസ്‍ബുക്കിന്റെ പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

കുട്ടികളുടെ ഫേസ്‍ബുക്ക് അക്കൌണ്ടുകളില്‍ നിന്ന് തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കുന്നു. ജൂണ്‍ 21 മുതല്‍ ഫേസ്‍ബുക്കിന്റെ പരിഷ്ക്കരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

തോക്കുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഇനി കുട്ടികളുടെ ഫേസ്‍ബുക്ക് അക്കൌണ്ടുകളിലൂടെ കാണാനാകില്ല. അത്തരം പരസ്യങ്ങള്‍ കുട്ടികള്‍ കാണേണ്ടെന്നാണ് ഫേസ്‍ബുക്കിന്റെ പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

നിലവില്‍ പല സാധ്യതകളുടെയും, കൈത്തോക്കുറ, കവണ, തോക്കിലെ ലൈറ്റുകള്‍, ബെല്‍റ്റുകള്‍, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങി പല കാര്യങ്ങളുടെയും പരസ്യങ്ങള്‍ എല്ലാവര്‍ക്കും കാണാം. ഫേസ്‍ബുക്കിന്റെ കാലാകാലങ്ങളിലായുണ്ടാകുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് ഫേസ്‍ബുക്ക് അറിയിച്ചു.

ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മാഗസിനുകൾ എന്നിവയുടെ വിൽപ്പന ഇതിനകം തന്നെ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും ഫേസ്‍ബുക്ക് അറിയിച്ചു. എന്നാല്‍ കുട്ടികളില്‍ നിന്ന് അക്രമ വാസനകള്‍ അകറ്റാനാണ് ഈ തീരുമാനമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. സമാന സംഭവങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കണക്കുകൂട്ടല്‍.

ഇനി ഏതെങ്കിലും കമ്പനി, ഉപയോക്താക്കളുടെ ഡാറ്റകളില്‍ കൈകടത്തിയാല്‍ ഉപയോക്താവിന് അത് അറിയാനുള്ള സംവിധാനം വരാനിരിക്കുകയാണ്. ജൂലൈ 2 മുതല്‍ ആ സംവിധാനം പ്രാവര്‍ത്തികമാകും.

Similar Posts