ആറാം സൈനിക ഗ്രൂപ്പുമായി ട്രംപ്; ലക്ഷ്യം ബഹിരാകാശം
|ബഹിരാകാശ സേനയെന്നാണ് ആറാം ഗ്രൂപ്പിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. ബഹിരാകാശത്ത് അമേരിക്കയുടെ സാന്നിധ്യം വേണമെന്ന് ട്രംപ് പറഞ്ഞു.
ആറാം സൈനിക ഗ്രൂപ്പിന് രൂപകല്പന നല്കാന് അമേരിക്കന്‍ സൈന്യത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. ബഹിരാകാശ സേനയെന്നാണ് ആറാം ഗ്രൂപ്പിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. ബഹിരാകാശത്ത് അമേരിക്കയുടെ സാന്നിധ്യം വേണമെന്ന് ട്രംപ് പറഞ്ഞു.
പുതുതായി രൂപീകരിക്കുന്ന സൈനിക ഗ്രൂപ്പിലൂടെ ജോലി സാധ്യതകള്‍ കൂട്ടാനാകുമെന്നും അതോടൊപ്പം ദേശീയ സുരക്ഷക്കും സമ്പദ്വ്യവസ്ഥക്കും ഇത് ഉപകാരപ്പെടുമെന്നുമാണ് ട്രംപ് പറയുന്നത്. അമേരിക്കയുടെ വെറും സാന്നിധ്യം മാത്രമല്ല, ബഹിരാകാശത്ത് രാജ്യത്തിന്റെ ആധിപത്യം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ബഹിരാകാശ സൈന്യത്തെക്കുറിച്ചുള്ള പൂര്‍ണ രൂപത്തെ കുറിച്ചും ഇതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇപ്പോള്‍ പൂര്‍ണമായൊരു ധാരണയില്ല. സൈന്യത്തെ രൂപീകരിക്കുന്നതിന് മുമ്പ് യുഎസ് കോണ്‍ഗ്രസില്‍ സേന രൂപീകരിക്കാനുള്ള നിയമം പാസാക്കേണ്ടതുണ്ട്. ചന്ദ്രനിലേക്ക് വീണ്ടും അമേരിക്കക്കാര്‍ യാത്ര നടത്തുമെന്നും, പിന്നീട് ആളുകളെ ചൊവ്വയിലേക്ക് അയക്കുമെന്നുമൊക്കെയാണ് ട്രംപിന്റെ വാദം.
ചൈനയോ റഷ്യയോ ബഹിരാകാശ യാത്ര നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ പക്ഷം. ബഹിരാകാശ യാത്രാ ക്രമീകരണങ്ങളുടെ പുറം മിനുക്കു പണികള്‍ക്ക് നടത്താന്‍ ഫെഡറല്‍ ഏജന്‍സികളെ നിയോഗിക്കുമെന്നും അദ്ദേഹം പറയുന്നു.