World
gaza school attack
World

ഗസ്സയിൽ സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു

Web Desk
|
22 Sep 2024 1:26 AM GMT

ദക്ഷിണ ലബനാനിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ

ഗസ്സ സിറ്റി: ഗസ്സയിലെ സ്കൂളിനു നേയെയുണ്ടായ ആക്രമണത്തിൽ 22 ഫലസ്തീനികൾ ​കൊല്ലപ്പെട്ടു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഗസ്സ സിറ്റിയിലെ സൈത്തൂൻ സ്കൂ​ളി​ന് നേരെയായിരുന്നു അ​ധി​നി​വേ​ശ സേ​നയുടെ ബോം​ബി​ങ്. 13 കു​ട്ടി​ക​ളും ആ​റ് സ്ത്രീ​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​​ടും. ഒ​മ്പ​ത് കു​ട്ടി​ക​ള​ട​ക്കം 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗസ്സയിൽ ഇതുവരെ 41,391 പേരാണ് ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ കൊല്ലപ്പെട്ടത്. 95,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദക്ഷിണ ലബനാന്‍റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ ശക്​തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അർധരാത്രിയുമാണ്​ ആക്രമണം. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ബൈറൂത്തിൽ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണ്​ ഇസ്രായേലിന്‍റെ പുതിയ നീക്കം.

ഹിസ്​ബുല്ലയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടി മുന്നിൽ കണ്ടാണ്​ ദക്ഷിണ ലബനാനു നേർക്ക്​ ആക്രമണം കടുപ്പിച്ചതെന്ന്​ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. രാത്രി തെൽ അവീവിൽ നെതന്യാഹുവന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വടക്കൻ അതിർത്തി മേഖലയിൽ ​ ഹിസ്​ബുല്ല സാന്നിധ്യം കുറക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന്​ യോഗം വിലയിരുത്തിയതായാണ്​ റിപ്പോർട്ട്​. രാജ്യത്തുടനീളം പരമാവധി ജാഗ്രത പുലർത്താനും സൈന്യം നിർദേശിച്ചിട്ടുണ്ട്​. അതിർത്തിയോട്​ ചേർന്ന പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും നാളെയും അടച്ചിടും. വടക്കൻ ഇസ്രായേലിന് നേരെ ശനിയാഴ്ച രാത്രി നിരവധി റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ റാമത് ഡേവിഡ് വ്യോമതാവളത്തിൽ റോക്കറ്റ് പതിച്ചതായും ഹിസ്ബുല്ല അവകാശപ്പെട്ടു.

ബൈറൂത്തിനു നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ തങ്ങളുടെ രണ്ട് ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ട കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇബ്രാഹിം ആഖിൽ, അഹമ്മദ് മഹമൂദ് വഹാബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ റദ്‍വാൻ സേനയുടെ മുതിർന്ന കമാൻഡറാണ് വഹാബി. ഹി​സ്ബു​ല്ല​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സൈ​നി​ക വി​ഭാ​ഗ​മാ​യ ജി​ഹാ​ദ് കൗ​ൺ​സി​ൽ അം​ഗ​മാ​ണ് ഇ​ബ്രാ​ഹീം ആ​ഖി​ൽ. ലബനാൻ, ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. അതേ സമയം വ്യാപക യുദ്ധം ഒഴിവാക്കാൻ നയതന്ത്ര നീക്കങ്ങൾക്കുള്ള സാധ്യത വളരെ വലുതാണെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചു.

Similar Posts