World
24 മണിക്കൂറിനിടെ 2,200 ഭൂചലനം; ഐസ്‌ലാൻഡിൽ അഗ്നിപർവത സ്‌ഫോടനത്തിന് സാധ്യത
World

24 മണിക്കൂറിനിടെ 2,200 ഭൂചലനം; ഐസ്‌ലാൻഡിൽ അഗ്നിപർവത സ്‌ഫോടനത്തിന് സാധ്യത

Web Desk
|
6 July 2023 10:30 AM GMT

ഏഴോളം ഭുചലനങ്ങൾ റിക്ടർ സ്‌കെയിലിൽ നാല് വരെ തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്

റെയ്‌ജെവിക്: ഐസ്ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജവിക്കിൽ 24 മണിക്കൂറിനിടയിൽ 2,200 ഭൂചലനങ്ങൾ റിപ്പാർട്ട് ചെയ്തു. ഇത് അഗ്നി പർവ്വതസ്‌ഫോടനത്തിന്റെ മുന്നോടിയാകാമെന്ന് ഐസ് ലാൻഡ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണ അഗ്നി പർവത സ്‌ഫോടനമുണ്ടായ ഐസ്ലാൻഡിന്റെ തെക്ക് പടിഞ്ഞാറൻ മുനമ്പിലെ റെയ്ക്‌ജെയ്ൻസ് പെനുസുലയിലയിലും ഭുചലനമുണ്ടായി.

ഏഴോളം ഭുചലനങ്ങൾ റിക്ടർ സ്‌കെയിലിൽ നാല് വരെ തീവ്രത രേഖപ്പെടുത്തിയുട്ടുണ്ട്. എന്നാൽ ഇത് നേരിയ ഭൂചലനമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതുവരെ ഈ പ്രദേശത്ത് അഗ്നി പർവത സ്‌ഫോടനത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.യൂറോപ്പിൽ ഏറ്റവും വലുതും സജീവവുമായ അഗ്നി പർവതങ്ങൾ ഐസ്‌ലാൻഡിലാണ് സ്ഥിതി ചെയ്യുന്നത്.

2010 ൽ നടന്ന അഗ്നിപർവത സ്‌ഫോടനത്തിന് പിന്നാലെ ഒരു ലക്ഷത്തോളം വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് 10 ദശലക്ഷത്തിലധികം യാത്രക്കാർ ഇവിടെ കുടുങ്ങിയിരുന്നു.2021 ലും 2022 ലും തലസ്ഥാനമായ റെയ്‌ജെവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഫഗ്രഡൽഫ്ജൽ അഗ്നിപർവതത്തിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകിയിരുന്നു. ലക്ഷകണക്കിന് ആളുകളാണ് ഈ കാഴ്ച കാണാൻ ഇവിടെ എത്തിയത്.

Similar Posts