പാരീസില്‍ വെടിവെപ്പ്; 3 പേര് കൊല്ലപ്പെട്ടു, അക്രമി അറസ്റ്റില്‍
|കുർദിഷ് സാംസ്കാരിക കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് ഫ്രഞ്ച് ടെലിവിഷൻ നെറ്റ്വർക്ക് ബി.എഫ്.എം ടിവി റിപ്പോർട്ട് ചെയ്തു
പാരീസ്: സെന്‍ട്രല്‍ പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുർദിഷ് സാംസ്കാരിക കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് ഫ്രഞ്ച് ടെലിവിഷൻ നെറ്റ്വർക്ക് ബി.എഫ്.എം ടിവി റിപ്പോർട്ട് ചെയ്തു.
പാരീസ് സിറ്റി ഹാളിലെ ഒരു മുതിർന്ന പൗരനാണ് സംഭവം സ്ഥിരീകരിച്ചത്.''ഒരു വെടിവെപ്പ് നടന്നു. വേഗത്തിലുള്ള നടപടിക്ക് സുരക്ഷാ സേനയ്ക്ക് നന്ദി," ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗോയർ ട്വീറ്റ് ചെയ്തു.സംഭവത്തിന് ശേഷമുള്ള ദൃശ്യങ്ങളുടെ വീഡിയോ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തോക്കുധാരിയെന്ന് സംശയിക്കുന്നയാൾക്ക് 60 വയസ്സ് പ്രായമുണ്ടെന്നും അറസ്റ്റ് ചെയ്തതായും ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്തയാളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ ഏഴോ എട്ടോ തവണ തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്ന് ദൃക്സാക്ഷി ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
ALERTE - Fusillade à Paris : plusieurs blessés dans le 10eme arrondissement.
— Clément Lanot (@ClementLanot) December 23, 2022
Police sur place. Un suspect interpelé. pic.twitter.com/mbQFl2a0vf