കപ്പലിൽ പാലായനം, കടൽവെള്ളം കുടിച്ച് നാലുദിവസം; കടലിൽ കുടുങ്ങിയ നൈജീരിയൻ യുവാക്കളെ രക്ഷപെടുത്തി
|സാമ്പത്തിക ഞെരുക്കം, രാഷ്ട്രീയ അസ്ഥിരത, കുറ്റകൃത്യങ്ങൾ എന്നിവ കാരണമാണ് ജന്മനാടായ നൈജീരിയ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുവാക്കൾ പറഞ്ഞു
സാവോ പോളോ: ഭക്ഷണവും വെള്ളവുമില്ലാതെ നാലുദിവസം കടലിന് നടുവിൽ.. കപ്പലിൽ നൈജീരിയയിൽ നിന്ന് പലായനം ചെയ്ത യുവാക്കൾ കടലിൽ കുടുങ്ങിയത് പതിനാലു ദിവസം.5,600 കിലോമീറ്റർ (3,500 മൈൽ) സമുദ്രത്തിലൂടെ ചരക്ക് കപ്പലിൽ നൈജീരിയ ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ എങ്ങനെയും നല്ലൊരു ജീവിതം മാത്രമായിരുന്നു ഈ നാല് യുവാക്കളുടെ ലക്ഷ്യം. മരണത്തെ വെല്ലുവിളിക്കുന്ന യാത്രയാണെങ്കിലും മെച്ചപ്പെട്ട ജീവിതം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയായിരുന്നു അവർക്ക്.
"ഭയാനകമായ അനുഭവമായിരുന്നു" 38 കാരനായ താങ്ക്ഗോഡ് ഒപെമിപ്പോ മാത്യു യെ പറയുന്നു. "കപ്പലിൽ യാത്ര എളുപ്പമായിരുന്നില്ല, ഭയം കൊണ്ട് വിറച്ചു. പക്ഷെ, ഞങ്ങൾ രക്ഷപെട്ടു..സമാധാനം"; മാത്യു പറഞ്ഞു.
രക്ഷപ്പെട്ടെങ്കിലും ഭയം ഇതുവരെ വിട്ടുമാറിയിട്ടില്ല യുവാക്കൾക്ക്. യൂറോപ്പിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. പതിനാലു ദിവസത്തോളം കടലിൽ കുടുങ്ങി. പത്താം ദിവസം ഭക്ഷണവും വെള്ളവും തീർന്നു. എങ്കിലും, നാലുദിവസം കൂടി പിടിച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ ബ്രസീലിലെ അറ്റ്ലാന്റിക്കിന്റെ മറുവശത്ത് വന്നിറങ്ങി. രണ്ട് പുരുഷന്മാരെ അവരുടെ അഭ്യർത്ഥന പ്രകാരം നൈജീരിയയിലേക്ക് തന്നെ തിരിച്ചയച്ചു.
മറ്റ് രണ്ടുപേർ ബ്രസീലിൽ അഭയം തേടി. ബ്രസീൽ സർക്കാർ കരുണ കാണിക്കണമെന്നായിരുന്നു അപേക്ഷ. മുൻപ് നൈജീരിയയിൽ നിന്ന് കപ്പലിൽ പലായനം ചെയ്യാൻ ശ്രമിച്ചെങ്കിലും അറസ്റ്റിലായതായും യുവാക്കൾ വെളിപ്പെടുത്തി.
സാമ്പത്തിക ഞെരുക്കം, രാഷ്ട്രീയ അസ്ഥിരത, കുറ്റകൃത്യങ്ങൾ എന്നിവ കാരണമാണ് ജന്മനാടായ നൈജീരിയ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ അക്രമവും ദാരിദ്ര്യവും അതിഭീകരാവസ്ഥയിലാണുള്ളത്. ആളുകളെ തട്ടിക്കൊണ്ടുപോകുക പ്രാദേശികമായി നടക്കുന്ന സംഭവമാണെന്നും യുവാക്കൾ പറഞ്ഞു.
ഈ വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ നിലക്കടല, പാം ഓയിൽ ഫാം നശിച്ചുവെന്നും താനും കുടുംബവും ഭവനരഹിതരായെന്നും യുവാക്കളിലൊരാളായ പെന്തക്കോസ്ത് മന്ത്രി യെ പറഞ്ഞു. തന്റെ കുടുംബത്തെയും ബ്രസീലിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇയാൾ പറഞ്ഞു.