555.55 കാരറ്റ്, വില 50 കോടിയിലധികം; ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ട്
|ഭൂമിക്ക് പുറത്ത് നിന്നും എത്തി എന്ന് കരുതപ്പെടുന്ന ഈ കറുത്ത വജ്രത്തിന് 'ദ എനിഗ്മ' എന്നാണ് പേരിട്ടിരിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ബില്യൺ വർഷം പഴക്കമുള്ള കറുത്ത വജ്രത്തിന്റെ വില 50 കോടിയിലധികം രൂപ. ഭൂമിക്ക് പുറത്ത് നിന്നും എത്തി എന്ന് കരുതപ്പെടുന്ന ഈ കറുത്ത വജ്രത്തിന് 'ദ എനിഗ്മ' എന്നാണ് പേരിട്ടിരിക്കുന്നത്. 555.55 കാരറ്റുള്ള അത്യപൂർവ വജ്രമാണിത്. ക്രിപ്റ്റോകറൻസി ഉപയോഗിച്ചാണ് വജ്രം വാങ്ങിയതെന്ന് ലേല സ്ഥാപനമായ സോത്ബേ അറിയിച്ചു.
#AuctionUpdate "The Enigma": This 555.55 carat Black Diamond sold today for £3,161,000 / $4,292,322. The buyer has opted to use cryptocurrency for the purchase. #SothebysJewels pic.twitter.com/ZuiL9SxET8
— Sotheby's (@Sothebys) February 9, 2022
വാങ്ങിയയാളെ തിരിച്ചറിഞ്ഞില്ല, എന്നാൽ ലേലത്തിന് ശേഷം ക്രിപ്റ്റോകറൻസി സംരംഭകനായ റിച്ചാർഡ് ഹാർട്ട് സോഷ്യൽ മീഡിയയിൽ ദ എനിഗ്മയുടെ വാങ്ങിയ ആളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പണമടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ വജ്രത്തിൻരെ പേര് മാറ്റുമെന്നാണ് വിവരം.
കറുത്ത വജ്രം എന്നറിയപ്പെടുന്ന കാർബണഡോ വജ്രങ്ങൾ വളരെ അപൂർവമായി മാത്രമാണ് കാണപ്പെടുന്നത്. ബ്രസീലിലും മധ്യ ആഫ്രിക്കയിലും മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഭൂമിയിൽ ഉൽക്കാശിലകളോ ഛിന്നഗ്രഹമോ കൂട്ടിയിടിച്ച് രൂപപ്പെടുകയോ ഉൽക്കാശിലകളിൽ നിന്ന് രൂപീകൃതമായതോ ആവാം എന്ന് സോഫി സ്റ്റീവൻ പറഞ്ഞു.
സ്വിറ്റ്സർലൻഡിലെ ദ ഹൗസ് ഓഫ് ഗബ്ലിൻ എന്ന ആഭരണ ശാലയും അമേരിക്കയുടെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും എനിഗ്മയെ ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2006 ൽ ഗിന്നസ് ലോക റെക്കോർഡിലും വജ്രം ഇടം നേടിയിരുന്നു.