കുളിമുറി നവീകരണത്തിനിടെ 60 കൊല്ലം പഴക്കമുള്ള മക്ഡൊണാൾഡ് മീൽ ലഭിച്ചു; 'ഫ്രൈസ് ഇപ്പോഴും ക്രിസ്പി'യാണെന്ന് കമൻറ്
|1955 മുതൽ 1961 വരെ മക്ഡൊണാൾഡ് ഉപയോഗിച്ച പാക്കേജിംഗായി ബിസിനസ് ഇൻസൈഡർ 2016ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇപ്പോൾ കണ്ടെത്തിയ കവർ ഉൾപ്പെടുത്തിയിരുന്നു
വീട്ടിലെ കുളിമുറി നവീകരണത്തിനിടെ 60 കൊല്ലം പഴക്കമുള്ള മക്ഡൊണാൾഡ് മീൽ ലഭിച്ചു. യു.എസ്സിലെ ഇല്ലിനോയിസിലാണ് ന്യൂയോർക്ക് പോസ്റ്റടക്കം റിപ്പോർട്ട് ചെയ്ത സംഭവം നടന്നത്. റോബെയന്നയാളുടെ വീട്ടിലെ കുളിമുറി നവീകരിക്കുന്നതിനിടെ പകുതി കഴിഞ്ഞ ഫ്രെഞ്ച് ഫ്രൈസിന്റെ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു. മക്ഡൊണാൾഡിന്റെ പഴയ കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു ഭക്ഷണം ഉണ്ടായിരുന്നത്. 1955 മുതൽ 1961 വരെ മക്ഡൊണാൾഡ് ഉപയോഗിച്ച പാക്കേജിംഗായി ബിസിനസ് ഇൻസൈഡർ 2016ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ കവർ ഉൾപ്പെടുത്തിയിരുന്നു.
മക്ഡൊണാൾഡ് മീൽസ് കണ്ടെത്തിയതായും വീടുണ്ടാക്കിയ 1959 മുതൽ അത് അവിടെയുണ്ടാകുമെന്നും കാണിച്ച് ഇയാൾ റെഡ്ഡിറ്റിൽ പോസ്റ്റിട്ടതോടെയാണ് സംഭവം ചർച്ചയായത്. ഫ്രൈസ് ഇപ്പോഴും ക്രിസ്പി'യാണെന്നും അദ്ദേഹം കുറിച്ചു. ക്രിസ്റ്റൽ ലൈക്കിലെ യഥാർഥ മക്ഡൊണാൾഡിന് സമീപത്താണ് തങ്ങളുടെ കുടുംബം ജീവിച്ചിരുന്നതെന്നും റോബ് വ്യക്തമാക്കി.
60-year-old McDonald's meal got during bathroom renovation