World
യെമനിൽ തടങ്കൽ പാളയത്തിൽ വ്യോമാക്രമണം: 70 പേർ കൊല്ലപ്പെട്ടു
World

യെമനിൽ തടങ്കൽ പാളയത്തിൽ വ്യോമാക്രമണം: 70 പേർ കൊല്ലപ്പെട്ടു

Web Desk
|
22 Jan 2022 4:21 AM GMT

ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി സഖ്യ സേന

യെമനിൽ തടങ്കൽ പാളയത്തിൽ നടന്ന വ്യോമാക്രമണത്തിൽ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സഅ്ദാ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അപലപിച്ചു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

മിസൈലുകൾ പതിക്കുമ്പോൾ കുട്ടികൾ സമീപത്തെ ഫുട്‌ബോൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സഅ്ദയിലെ ജയിൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതേ സമയം ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി സഖ്യ സേന അറിയിച്ചു.


Similar Posts