അലാസ്‌ക ഉപദ്വീപിൽ ശക്തമായ ഭൂചലനം,7.4 തീവ്രത; സുനാമി മുന്നറിയിപ്പ്
|ഭൂമിക്കടിയിൽ 9.3 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായിട്ടുണ്ടെന്ന് യു.എസ് ജിയോളജിക്കിൽ സർവെ അറിയിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ അലാസ്‌ക ഉപദ്വീപിൽ ശക്തിയേറിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സെകെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കിൽ സർവെ അറിയിച്ചു. ഭുക ഭൂചലനമുണ്ടായതിനെ തുടന്ന് അമേരിക്കയിലെ ചില പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭൂമിക്കടിയിൽ 9.3 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമൂണ്ടായിട്ടുള്ളത്. എന്നാൽ ഇതുവരെ കാര്യമായ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനുമുമ്പ് വടക്കെ അമേരിക്കയിലെ തന്നെ എറ്റവും ശക്തിയേറിയ ഭൂചലനം അലാസ്‌കയിലുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 1964ലാണ് നടന്നത്.
ഇതിനെ തുടർന്നുണ്ടായ സുനാമിയിൽ അലാസ്‌കൻ ഉൾക്കടൽ, അമേരിക്കൻ പടിഞ്ഞാറൻ തീരം, ഹവായി എന്നിവിടങ്ങളിൽ വ്യാപക നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. ഭൂചലനവും സുനാമിയും കാരണമായി 250ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.