World
Eight Israeli soldiers were killed in the Hamas attack
World

ഹമാസ് ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

Web Desk
|
15 Jun 2024 4:42 PM GMT

ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ രണ്ട് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

ഗസ്സ: റഫയിൽ ഹമാസ് ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. അതിനിടെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ രണ്ട് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. പതിനായിരത്തോളം കുട്ടികൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.

ഗസ്സയിൽ മാസങ്ങളായി മതിയായ ഭക്ഷണവും വെള്ളവും കിട്ടാത്തതിനാൽ അഞ്ച് വയസ്സിനു താഴെയുള്ള പതിനായിരത്തോളം കുട്ടികളാണ് മരണത്തോട് മല്ലടിക്കുന്നത്. വടക്കൻ ഗസ്സയിലാണ് കൂടുതൽ ദുരിതം. ഈ മേഖലയിലേക്ക് ഭക്ഷണസാമഗ്രികൾ എത്തിക്കാനുള്ള യു.എൻ വാഹനങ്ങൾപോലും ഇസ്രായേൽ തടയുകയാണെന്ന് യുനിസെഫ് പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ട യുദ്ധമാണ് ഗസ്സയിലേതെന്നും യു.എൻ ഏജൻസികൾ പറയുന്നു.

ഗസ്സ സിറ്റിയിൽ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഭൂരിഭാഗവും കുട്ടികളാണ്. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 37,296 ആയി. 85,197 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Similar Posts