80 ഏക്കറോളം സൂര്യകാന്തിപൂക്കൾ; 50-ാം വിവാഹ വാർഷികത്തിൽ ഭാര്യയെ ഞെട്ടിച്ച് അമേരിക്കൻ കർഷകൻ
|സൂര്യകാന്തി പൂക്കൾ ഏറെ ഇഷ്ടപെടുന്ന തന്റെ ഭാര്യക്ക് സർപ്രൈസ് ഗിഫ്റ്റായിട്ടാണ് സൂര്യകാന്തി തോട്ടമൊരുക്കിയതെന്ന് കർഷകൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു
അമേരിക്കയിൽ ഒരു കർഷകൻ തന്റെ ഭാര്യക്കായി 50-ാം വിവാഹ വാർഷികത്തിൽ 80 ഏക്കറിൽ 1.5 മില്ല്യൺ സൂര്യകാന്തി നട്ടുപിടിപ്പിച്ചു. സൂര്യകാന്തി പൂക്കൾ ഏറെ ഇഷ്ടപെടുന്ന തന്റെ ഭാര്യ റെനിക്ക് സർപ്രൈസ് ഗിഫ്റ്റായിട്ടാണ് സൂര്യകാന്തി തോട്ടമൊരുക്കിയതെന്ന് ലീ വിൽസൺ എന്ന് പേരുള്ള അമേരിക്കൻ കർഷകൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മെയിൽ വിൽസൺ തന്റെ മകന്റെ സഹായത്തോടെയാണ് തോട്ടമൊരുക്കിയത്. ഈ തോട്ടത്തിൽ ഓരോ ഏക്കറിലും 15,000 സൂര്യകാന്തികളാണുള്ളത്. ഈ മാസം 10നാണ് വിൽസന്റെയും ഭാര്യ റെനിയുടെ വിവാഹ വാർഷികം. ഇരുവരും ഹൈ സ്‌കൂൾ കാലം തൊട്ടെ ഒരുമിച്ചവരാണ്.
ഇത് എനിക്ക് വളരെ സ്‌പെഷ്യലാണ്, സൂര്യകാന്തി പാടത്തേക്കാൾ മികച്ച മറ്റൊരു ഗിഫ്റ്റും എനിക്ക് വിവാഹ വാർഷികത്തിന് ലഭിക്കാനില്ല റെനി പറഞ്ഞു. സംഭവം വാർത്തയായതോടെ സൂര്യകാന്തി പാടം കാണാനും ഫോട്ടോയെടുക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നത്.