12 ദിവസമായി നിർത്താതെ വട്ടംകറങ്ങി ചൈനയിലെ ആട്ടിൻ കൂട്ടം, വീഡിയോ
|ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്‌ലിയാണ് വീഡിയോ പുറത്തുവിട്ടത്
12 ദിവസമായി നിർത്താതെ വട്ടംകറങ്ങി ചൈനയിലെ ഒരു ആട്ടിൻ കൂട്ടം. വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്‌ലിയാണ് വീഡിയോ പുറത്തുവിട്ടത്.
ഘടികാര ദിശയിൽ ആട്ടിൻ കൂട്ടം കറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടയ്ക്ക് ചില ആടുകൾ വൃത്തത്തിൽ നിൽക്കുന്നതും മറ്റു ചിലത് പുറത്തു നിന്ന് നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ആടുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാൽ വട്ടത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ കാരണം വ്യക്തമല്ലെന്നും പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
ആദ്യ സമയത്ത് ചില ആടുകൾ മാത്രം വട്ടത്തിൽ നീങ്ങുകയായിരുന്നുവെന്നും പിന്നീട് മറ്റുള്ളവയും കൂടെ ചേരുകയായിരുന്നുവെന്നും ഉടമ മിയോ പറഞ്ഞതായി മെട്രോ.യു.കെ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുമ്പാണ് ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കി. ആകെയുണ്ടായിരുന്നു 34 ആടുകളിൽ 13 എണ്ണമാണ് ഇത്തരത്തിൽ ചലിച്ചത്. നവംബർ നാലു മുതൽ തുടങ്ങിയ ഈ നടത്തം ഭക്ഷണത്തിനോ വെള്ളത്തിനേയായി നിർത്തിയിരുന്നോയെന്ന് വ്യക്തമല്ല. ആടുകളുടെ അസ്വാഭാവിക പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്ന് ചിലർ അനുമാനിക്കുന്നു. സർക്ക്‌ളിംഗ് ഡിസീസ് എന്നും ഈ രോഗത്തിന് പേരുണ്ട്.
A flock of sheep in China has been circling non-stop for 1-2 days