വടക്കൻ ഗസ്സയിലെ നാലുമണിക്കൂർ യുദ്ധ ഇടവേള: ലക്ഷ്യംകണ്ടത് ഖത്തർ മധ്യസ്ഥത
|ഗസ്സ ഭരിക്കാനോ കീഴടക്കാനോ പദ്ധതിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
വടക്കൻ ഗസ്സയിലെ നാലുമണിക്കൂർ യുദ്ധ ഇടവേളയെന്ന തീരുമാനത്തിലെത്തിയത് ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലൂടെ. സിഐഎ, മൊസ്സാദ് തലവന്മാരും പങ്കെടുത്ത ചർച്ചയിൽ കക്ഷികൾ ഏർപ്പെട്ട ഉടമ്പടിയെന്താണെന്ന് വ്യക്തമല്ല. യുഎസും ഭാഗിക വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. പൂർണ വെടിനിർത്തലിനെ യുഎസും ഇസ്രായേലും അംഗീകരിക്കുന്നില്ല. അത് ഹമാസിന് ഗുണകരമാകുമെന്നാണ് അവർ നിരീക്ഷിക്കുന്നത്. മൂന്ന് മണിക്കൂർ മുമ്പാണ് യുദ്ധ ഇടവേള പ്രഖ്യാപിക്കുക. ഇത് വടക്കൻ ഗസ്സയിലുള്ളവർക്ക് തെക്കന ഗസ്സയിലേക്ക് പോകാനാണെന്നാണ് യുഎസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ കിർബി വ്യക്തമാക്കിയത്.
അതേസമയം, ഗസ്സയിലെ ആശുപത്രി കോമ്പൗണ്ടുകളിൽ തുടർച്ചയായ ഇസ്രായേൽ ആക്രമണം നടക്കുകയാണ്. അൽ ശിഫ, ഇന്തോനേഷ്യൻ, അൽ ഔദ ആശുപത്രി കോമ്പൗണ്ടുകളിലും ആക്രമണം നടന്നു. അൽ രന്തീസി കുട്ടികളുടെ ആശുപത്രിയിൽ ആക്രമണത്തിൽ തീപിടിത്തമുണ്ടായി. അതേസമയം, ആശുപത്രി ആക്രമണം അടിയന്തര യുഎൻ രക്ഷാസമിതി വിളിച്ച് ചർച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടു. അതേസമയം, വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ പ്രദേശത്ത് 19 ഫലസ്തീനികളെയാണ് അധിനിവേശകർ കൊലപ്പെടുത്തിയത്.
അതിനിടെ, ഗസ്സ ഭരിക്കാനോ കീഴടക്കാനോ പദ്ധതിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ ഒക്ടോബർ ഏഴ് വീണ്ടും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും നെതന്യാഹു പറഞ്ഞു.
A four-hour ceasefire in northern Gaza was reached through Qatar-mediated talks