World
സംസാരിക്കുന്ന പ്രാണിയോ? ഇതെന്ത് വിചിത്ര ജീവി ?
World

സംസാരിക്കുന്ന പ്രാണിയോ? ഇതെന്ത് വിചിത്ര ജീവി ?

Web Desk
|
31 March 2022 2:47 PM GMT

ഇതെന്തു വിചിത്ര ജീവിയാണെന്നു കണ്ട് ഷാങ്ഹായിലെ നിരവധി പേരാണ് പരിഭ്രാന്തരായത്

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിൽ വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാങ് ഹായ് നഗരത്തിൽ രണ്ടാം ഘട്ട ലോക്ക്ഡൗണും ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കേസുകൾ വർധിച്ചതോടെ ജനങ്ങൾക്കു കൃത്യമായ മുന്നറിയിപ്പുകളും സർക്കാർ നൽകി വരികയാണ്. ഇതിനിടെയാണ് ഷാങ്ഹായിലെ തെരുവിൽ പ്രാണിയേ പോലെ തോന്നിക്കുന്ന ഒരു റോബോർട്ട് പെട്രോളിംഗ് നടത്തുകയും തെരുവിലെ ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.

'ലോക്ക്ഡൗൺ സമയത്ത് ഷാങ്ഹായിൽ ആരോഗ്യ അറിയിപ്പുകൾ നടത്തി തെരുവുകളിൽ അലയുന്ന റോബോട്ട്' എന്ന അടിക്കുറിപ്പോടെയാണ് എറിക് ഫീഗ്ൽ-ഡിംഗ് എന്ന ട്വിറ്റർ ഉപയോക്താവ് ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രാണിയേ പോലെ തോന്നിക്കുന്ന റോബോർട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

മുന്നറിയിപ്പുകൾ നൽകുന്ന റോബാർട്ട് ഷാങ്ഹായ് നിവാസികൾക്കു മാത്രമല്ല ഏവർക്കും പ്രിയപ്പെട്ടവനായിരിക്കുകയാണിപ്പോൾ. ഇതെന്തു വിചിത്ര ജീവിയാണെന്നു കണ്ട് ഷാങ്ഹായിലെ നിരവധി പേരാണ് പരിഭ്രാന്തരായത്. പിന്നീട് കാര്യങ്ങളെല്ലാം മനസ്സിലാക്കിയ സാധാരണ ജനങ്ങൾ വളരെ കൗതുകമുണർത്തുന്ന ജീവിയായി തന്നെയാണ് റോബോർട്ടിനെ സമീപിച്ചത്.

കോവിഡ് വർധിച്ചതോടെ പാലങ്ങളും തുരങ്കങ്ങളും നഗരത്തിൽ അടച്ചിട്ടുണ്ട്. ചൈനയിലെ ലോക്ഡൗൺ രീതികൾ വളരെ പ്രസിദ്ധമാണ്. ലോക്ക് ഡൗൺ ഏരിയകളിൽ റൈഡ്-ഹെയ്ലിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഹോട്ടലുകൾക്കും ചില സേവന ദാതാക്കൾക്കും മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. രോഗ വ്യാപനം തടയാനും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനും തങ്ങൾ പരമാവധി ശ്രമിക്കുകയാണെന്ന് ഷാങ്ഹായിലെ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കോവിഡിൽ ജാഗ്രത പുലർത്തുന്ന ജനങ്ങളോട് നന്ദി അറിയിക്കുകയാണെന്നും അവരുടെ ത്യാഗങ്ങൾ അംഗീകരിക്കുന്നുവെന്നും ഷാങ്ഹായിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു.

Similar Posts