World
World
സസ്യഭുക്കുകൾ കൂടുതൽ ഇന്ത്യയിൽ; വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്ക്
|10 Oct 2023 1:11 PM GMT
ഇസ്രായേലിൽ 13 ശതമാനമാണ് സസ്യഭുക്കുകൾ
സസ്യഭുക്കുകളായ ജനങ്ങൾ കൂടുതൽ ഇന്ത്യയിലാണെന്ന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്ക്. ഇന്ത്യൻ ജനസംഖ്യയുടെ 20-39 ശതമാനം പേർ സസ്യഭുക്കുകളാണെന്ന് എക്സിൽ പങ്കുവെച്ച കണക്കിൽ പറഞ്ഞു. 19 ശതമാനമുള്ള മെക്സിക്കോയും 13-14 ശതമാനമുള്ള തായ്വാനുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇസ്രായേലിൽ 13 ശതമാനമാണ് സസ്യഭുക്കുകൾ. ജനസംഖ്യയുടെ ഒരു ശതമാനം മാത്രം സസ്യഭുക്കുകളുള്ള റഷ്യയാണ് പട്ടികയിൽ അവസാനമുള്ളത്. ( Mediaone )
വിവിധ രാജ്യങ്ങളിലെ സസ്യഭുക്കുകളുടെ ശതമാനം- വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക്
- ഇന്ത്യ: 20-39%
- മെക്സിക്കോ: 19%
- തായ്വാൻ: 13-14%
- ഇസ്രായേൽ: 13%
- ആസ്ത്രേലിയ: 12.1%
- അർജന്റീന: 12%
- ഫിൻലാൻഡ്: 12%
- സ്വീഡൻ: 12%
- ഓസ്ട്രിയ: 11%
- ഡെന്മാർക്ക്: 10%
- ജർമ്മനി: 10%
- യുകെ: 10%
- ന്യൂസിലൻഡ്: 10%
- വിയറ്റ്നാം: 10%
- ജപ്പാൻ: 9%
- നോർവേ: 9%
- ഇറ്റലി: 8.9%
- പോളണ്ട്: 8.4%
- ബ്രസീൽ: 8%
- കാനഡ: 7.6%
- ബെൽജിയം: 7%
- ചിലി: 6%
- ഫ്രാൻസ്: 5.2%
- യുക്രൈൻ: 5.2%
- ചെക്ക് റിപ്പബ്ലിക്: 5%
- യുഎസ്എ: 5%
- നെതർലാൻഡ്സ്: 5%
- ഫിലിപ്പീൻസ്: 5%
- സ്വിറ്റ്സർലൻഡ്: 5%
- അയർലൻഡ്: 4.3-8.4%
- ഗ്രീസ്: 4%
- ചൈന: 4-5%
- തായ്ലൻഡ്: 3.3%
- ദക്ഷിണ കൊറിയ: 3%
- സ്പെയിൻ: 1.4%
- പോർച്ചുഗൽ: 1.2%
- റഷ്യ: 1%
According to the World of Statistics India has the highest number of vegetarians