World
Adani
World

846 മില്യണ്‍ ഡോളര്‍ കുടിശ്ശിക; ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്

Web Desk
|
2 Nov 2024 8:02 AM GMT

ഒക്ടോബര്‍ 31 മുതലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്

ധാക്ക: കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 കോടി ഡോളറാണ് കുടിശ്ശികയിനത്തില്‍ ബംഗ്ലാദേശ് നല്‍കാനുള്ളത്. ഇതോടെയാണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിര്‍ത്തിവച്ചത്. ഒക്ടോബര്‍ 31 മുതലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്.

1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റ് ഇപ്പോള്‍ ഒരു യൂണിറ്റില്‍ നിന്ന് ഏകദേശം 700 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി ബംഗ്ലാദേശില്‍ 1,600 മെഗാവാട്ടിന്‍റെ കുറവ് രേഖപ്പെടുത്തിയതായി ദ ഡെയ്‍ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 30നകം ബില്ലുകള്‍ അടയ്ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് ബോര്‍ഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി നേരത്തെ വൈദ്യുതി സെക്രട്ടറിക്ക് കത്തയച്ചു. 170 മില്യണ്‍ ഡോളറിന്‍റെ ലൈന്‍അപ്പ് ക്രെഡിറ്റ് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചിരുന്നില്ല.

നേരത്തെ, ഒക്‌ടോബർ 30നകം കുടിശ്ശിക തീർക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി കമ്പനി വൈദ്യുതി സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പവർ പർച്ചേസ് എഗ്രിമെൻ്റ് (പിപിഎ) പ്രകാരം നടപടികൾ സ്വീകരിക്കാൻ കമ്പനി നിര്‍ബന്ധിതരാകുമെന്നും ഒക്ടോബർ 27ന് അയച്ച കത്തിൽ പറയുന്നു.

ബംഗ്ലാദേശ് കൃഷി ബാങ്കിൽ നിന്ന് 170.03 മില്യൺ യുഎസ് ഡോളറിന് പിഡിബി ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകുകയോ കുടിശ്ശികയായ 846 മില്യൺ യുഎസ് ഡോളറിൻ്റെ ക്ലിയർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങള്‍ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതൽ അദാനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. പിഡിബി പ്രതിവാരം 18 മില്യൺ യുഎസ് ഡോളറാണ് നൽകുന്നതെന്നും ചാർജ് 22 മില്യൺ ഡോളറിൽ കൂടുതലാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതുകൊണ്ടാണ് കുടിശ്ശികയുള്ള പേയ്മെന്‍റുകള്‍ വര്‍ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച കൃഷി ബാങ്കിന് പേയ്‌മെന്റ് സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ ഡോളര്‍ ക്ഷാമം കാരണം നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

Similar Posts