World
ഖാർകിവിലെ പൊലീസ് കെട്ടിടത്തിന് നേരെ റഷ്യൻ ആക്രമണം
World

ഖാർകിവിലെ പൊലീസ് കെട്ടിടത്തിന് നേരെ റഷ്യൻ ആക്രമണം

Web Desk
|
2 March 2022 7:54 AM GMT

റീജിയണൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിന് നേരെയും കഴിഞ്ഞ ദിവസം മിസൈലാക്രമണം നടന്നിരുന്നു

സർക്കാർ ആസ്ഥാനത്തിന് ശേഷം യുക്രൈനിലെ ഖാർകിവിൽ പൊലീസ് ഓഫീസ് കെട്ടിടത്തിന് നേരെ റഷ്യയുടെ ആക്രമണം. പ്രാദേശിക പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടം ബുധനാഴ്ച ആക്രമിക്കപ്പെട്ടതായി യുക്രൈൻ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

നെക്സ്റ്റ മീഡിയ ഓർഗനൈസേഷന്‍ പുറത്ത് വിട്ട വീഡിയോയില്‍ പൊലീസ് കെട്ടിടം കത്തുന്നത് കാണാം. കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുന്നതും തീ ആളിക്കത്തുന്നതും വീഡിയോയിലുണ്ട്. യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനായ ആന്റൺ ഗെരാഷ്ചെങ്കോയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആളപായത്തെ കുറിച്ചോ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഖാർകിവിലെ റീജിയണൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിൽ മിസൈൽ ആക്രമണം ഉണ്ടായതിന് പിറ്റേന്നാണ് പൊലീസ് കെട്ടിടത്തിന് നേരെയും ആക്രമണവും നടന്നിരിക്കുന്നത്.

ഖാർകിവിലെ സെനിക ആശുപത്രിക്ക് നേരെയും നേരത്തെ ആക്രമണം നടന്നിരുന്നു. അതേ സമയം പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. അമേരിക്ക യുക്രൈനൊപ്പമാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് റഷ്യയുടെ പുതിയ നീക്കം.

Similar Posts