World
Earthquake in Turkey

Earthquake in Turkey

World

13 ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; തുർക്കിയിൽ മൂന്നു പേർ വീണ്ടും ജീവിതത്തിലേക്ക്

Web Desk
|
18 Feb 2023 12:35 PM GMT

ഭൂകമ്പം നടന്ന് 13 ദിവസങ്ങൾ പിന്നിടുമ്പോഴും തുർക്കിയിലും സിറിയയിലും തെരച്ചിൽ തുടരുകയാണ്

ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ 13 ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞ മൂന്നു പേർ വീണ്ടും ജീവിതത്തിലേക്ക്. ഹതായി പ്രൊവിൻസിന്റെ തലസ്ഥാനമായ അന്താക്യയിലാണ് ഒരു കുട്ടിയും സ്ത്രീയും പുരുഷനും രക്ഷപ്പെട്ടത്. തുർക്കി രക്ഷാപ്രവർത്തകരാണ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 296 മണിക്കൂറാണ് ഇവർ കനാറ്റ്‌ലി അപ്പാർട്ട്‌മെൻറ് ബ്ലോക്കിൽ കുടുങ്ങി കിടന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. സ്ത്രീയെയും പുരുഷനെയും സ്ട്രച്ചറിൽ കയറ്റി ആംബുലൻസിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സിറിയയിലും തുർക്കിയിലുമായുണ്ടായ ഭൂകമ്പത്തിൽ 45,000 പേരാാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ലക്ഷകണക്കിന് പേർക്ക് പാർപ്പിടം നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി ആറിനാണ് പ്രദേശത്ത് ഭൂകമ്പമുണ്ടായത്. തുർക്കിയിൽ 39,672 പേരാണ് കൊല്ലപ്പെട്ടത്. 5800 പേർ സിറിയയിൽ കൊല്ലപ്പെട്ടതായാണ് ഗവൺമെൻറും യു.എന്നും പറയുന്നത്.

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 ദിവസങ്ങൾക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തിയിരുന്നു. 278 മണിക്കൂറുകൾക്ക് ശേഷമാണ് സിറിയൻ അതിർത്തിക്കടുത്തുള്ള തെക്കൻ പ്രവിശ്യയായ ഹതായിലായിരുന്നു ഹകൻ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളും പുറത്ത് വന്നു.

ഭൂകമ്പം നടന്ന് 13 ദിവസങ്ങൾ പിന്നിടുമ്പോഴും തുർക്കിയിലും സിറിയയിലും തെരച്ചിൽ തുടരുകയാണ്. 14 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ മറ്റ് മൂന്ന് പേരെ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമായി രക്ഷപ്പെടുത്തിയിരുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിലും മരണത്തിനോട് പോരായിയ ചുരുക്കം ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. ചില സ്ഥലങ്ങളിൽ തിരച്ചിൽ 24 മണിക്കൂറും തുടരുകയാണ്.

After the earthquake in Turkey, three people who spent 13 days in the rubble of the building came back to life.

Similar Posts