World
അന്താരാഷ്ട്ര യാത്രാപരിശോധനാ നിയമങ്ങള്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസിനോട് വിമാനക്കമ്പനികള്‍
World

അന്താരാഷ്ട്ര യാത്രാപരിശോധനാ നിയമങ്ങള്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസിനോട് വിമാനക്കമ്പനികള്‍

Web Desk
|
3 Feb 2022 8:22 AM GMT

വിമാനം പുറപ്പെടുന്നതിന് തൊട്ട് മുൻപ് പ്രീ-ഡിപ്പാര്‍ച്ചര്‍ ടെസ്റ്റിംഗ് നടത്തുന്നത് യാത്രക്കാരെ യാത്രചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു

വാക്സിനേഷന്‍ എടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് പ്രീ-ഡിപ്പാര്‍ച്ചര്‍ ടെസ്റ്റിംഗ് അവസാനിപ്പിക്കണമെന്ന് പ്രമുഖ എയര്‍ലൈനുകളും ബിസിനസ്, ട്രാവല്‍ ഗ്രൂപ്പുകളും വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.

അമേരിക്കൻ എയര്‍ലൈന്‍സ്, യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, യു.എസ് ട്രാവല്‍ അസോസിയേഷന്‍, തുടങ്ങിയ ഗ്രൂപ്പുകള്‍ വൈറ്റ് ഹൗസ് കൊറോണ വൈറസ് പ്രതികരണ കോ-ഓര്‍ഡിനേറ്റര്‍ ജെഫ് സിയന്റ്സിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വിമാനം പുറപ്പെടുന്നതിന് തൊട്ട് മുൻപ് പ്രീ-ഡിപ്പാര്‍ച്ചര്‍ ടെസ്റ്റിംഗ് നടത്തുന്നത് യാത്രക്കാരെ യാത്രചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 74.3 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് ഉണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അമേരിക്കന്‍ എയര്‍ലൈന്‍സിനെ പ്രതിനിധീകരിക്കുന്ന എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക, ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍ക യുണൈറ്റഡ്, എയര്‍ലൈന്‍സ് ഹോള്‍ഡിംഗ്‌സ് എന്നിവയും മറ്റുള്ളവയും കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് 2019ലെ നിലവാരത്തേക്കാള്‍ 38% കുറഞ്ഞതായി പറയുന്നു.

യുഎസില്‍ എത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ ഒരു ദിവസത്തെ യാത്രയ്ക്കുള്ളില്‍ കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് നടത്തമെന്ന് കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കാല നിയമങ്ങള്‍ അനുസരിച്ച്, വാക്‌സിനേഷന്‍ എടുത്ത അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് അവരുടെ പുറപ്പെടല്‍ ദിവസം മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ച നെഗറ്റീവ് ടെസ്റ്റ് ഫലം ഹാജരാക്കണം.

Similar Posts