World
shahbaz sharif
World

അനിശ്ചിതത്വങ്ങൾക്ക് വിരാമം; ശഹബാസ് ശരീഫ് പാകിസ്താൻ പ്രധാനമന്ത്രി

Web Desk
|
3 March 2024 9:42 AM GMT

201 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്

ഇസ്ലാമാബാദ്: പാകിസ്താന്റെ 24ാമത് ​പ്രധാനമ​ന്ത്രിയായി ശഹബാസ് ശരീഫിനെ തെരഞ്ഞെടുത്തു. 201 വോട്ടുകളാണ് നാഷനൽ അസംബ്ലിയിൽ ഇദ്ദേഹത്തിന് ലഭിച്ചത്. പി.ടി.ഐയുടെ സ്ഥാനാർഥി ഒമർ അയ്യൂബ് ഖാനിന് 92 വോട്ടുകൾ ലഭിച്ചു. ഒരു മാസം നീണ്ട അനിശ്ചിത്വത്തിന് ഒടുവിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.

മുൻ പ്രധാനമന്ത്രിയും പി.എം.എൽ -എൻ നേതാവുമായ നവാസ് ഷരീഫിന്റെ സഹോദരനാണ് ശഹബാസ് ശരീഫ്. ആകെയുള്ള 265 സീറ്റുകളിൽ 93 സീറ്റിലും മുൻ പ്രധാനമന്ത്രി ഇംറാന്റെ ഖാന്റെ നേതൃത്വത്തിലുള്ള പി.ടി.​ഐയുമായി ബന്ധമുള്ള സ്വതന്ത്രരാണ് വിജയിച്ചത്.

നവാസ് ഷെരീഫിന്റെ പാർട്ടിക്ക് 80 സീറ്റാണ് ലഭിച്ചത്. മറ്റു പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. നവാസ് ഷരീഫ് ​പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ​പ്രഖ്യാപിച്ചതോടെയാണ് ശഹബാസ് ശരീഫ് രണ്ടാം തവണയും പാകിസ്താൻ പ്രധാനമന്ത്രിയാകുന്നത്.

ഫെ​ബ്രുവരി എട്ടിനാണ് പാകിസ്താനിൽ ​തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ വൈകിയതും അട്ടിമറി ആരോപണങ്ങളും ഏറെ വിവാദങ്ങളാണ് പാകിസ്താനിൽ സൃഷ്ടിച്ചത്.

Similar Posts