World
france election
World

ഫ്രാൻസിൽ തീവ്രവലത് പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി; ഇടതുമുന്നേറ്റമെന്ന് ആദ്യഫലസൂചന

Web Desk
|
8 July 2024 1:23 AM GMT

തൂക്ക്സഭയ്ക്ക് സാധ്യതയെന്നാണ് അഭിപ്രായസർവേ ഫലം

പാരീസ്: ഫ്രഞ്ച് നാഷണൽ അസംബ്ലി രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് മുന്നേറ്റമെന്ന് ആദ്യഫലസൂചന. തീവ്രവലതുപക്ഷമായ നാഷണൽ റാലി മൂന്നാം സ്ഥാനത്താണ്. തൂക്ക്സഭയ്ക്ക് സാധ്യതയെന്നാണ് അഭിപ്രായസർവേ ഫലം. കേവലഭൂരിപക്ഷ‌ത്തിന് ആർക്കും സാധ്യതയില്ല. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ എൻസെമ്പിൾ അലയൻസ് രണ്ടാമതാണുള്ളത്.

ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷസഖ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നിരുന്നു. രണ്ടാം ​ഘട്ടത്തിൽ പലയിടങ്ങളിലും തീവ്രവലതുപക്ഷത്തിനെ തടയാൻ ഇടതുസഖ്യവും ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിയും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചാണ് ഇടതുസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Similar Posts